HOME
DETAILS

'വിദ്വേഷ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ഇടമില്ല, നാടു കടത്തും'- സംഘ് ഭീകരര്‍ക്ക് മുന്നറിയിപ്പുമായി യു.എ.ഇയിലെ പ്രമുഖരും രാജകുടുംബാംഗങ്ങളും രംഗത്ത്

  
backup
April 17, 2020 | 7:15 AM

gulf-uae-king-tweet-against-sang-pariwar-2020

ദുബൈ: വിദ്വേഷ, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന സംഘ് ഭീകരര്‍ക്ക് മുന്നറിയിപ്പുമായി യു.എ.ഇയിലെ പ്രമുഖരും രാജകുടുംബാംഗങ്ങളും രംഗത്ത്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് യു.എ.ഇയില്‍ ഇടമുണ്ടാവില്ലെന്നാണ് മുന്നറിയിപ്പ്. ഇത്തരക്കാരെ തെരഞ്ഞുപിടിച്ച് പുറത്താക്കണമെന്ന് രാജകുടുംബാംഗങ്ങളടക്കമുള്ള പ്രമുഖര്‍ ട്വിറ്റര്‍ വഴി നിര്‍ദ്ദേശിക്കുന്നു.

'ഇസ്‌ലാമിനും മുസ്‌ലിങ്ങള്‍ക്കും മുഹമ്മദ് നബിക്കുമെതിരെ വിദ്വേഷ, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന യു.എ.ഇയിലെ ഹിന്ദു ഭീകരരെ കുറിച്ച വിവരങ്ങള്‍ നല്‍കണമെന്ന് എന്റെ ഫോളോവേഴ്‌സിനോട് ഞാന്‍ അപേക്ഷിക്കുകയാണ്'- മുഹമ്മദ് അബിദി അല്‍സഹ്‌റാനി ട്വീറ്റ് ചെയ്യുന്നു.

ഗള്‍ഫ് രാജ്യങ്ങള്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ പോറ്റുന്നുണ്ട്. അവരില്‍ ചിലര്‍ കൊവിഡ് ബാധിതരാണ്. മതം നോക്കാതെ അവരെ സൗജന്യമായി ചികിത്സിക്കുന്നു. മുസ്‌ലിം പൗരന്‍മാര്‍ക്കെതിരെ ഹിന്ദു ഭീകരര്‍ അക്രമം നടത്തുമ്പോഴാണിത്- മറ്റൊരു ട്വീറ്റില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സെന്റ് ഹിന്ദുത്വ ബാക്ക് ഹോം (#send-hindutva-back-home) എന്ന ഹാഷ്ടാഗില്‍ ഹിന്ദുത്വ ഭീകരരെ കുറിച്ച വിവരം പങ്കുവെക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

പരസ്യമായി വംശീയവും വിവേചനപരവുമായ സന്ദേശങ്ങള്‍ പങ്കുവെക്കുന്നവര്‍ക്കെതിരെ യു.എ.ഇ പിഴ ചുമത്തുകയും നാട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്യുമെന്ന് പ്രിന്‍സസ് ഹിന്ദ് അല്‍ ഖാസിമി ട്വീറ്റ് ചെയ്യുന്നു. ഉദാഹരണമായി കുറേ വിദ്വേഷ പോസ്റ്റുകളും അവര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

രാജകുടുംബം ഇന്ത്യയുമായി നല്ല സൗഹൃദത്തിലാണ്. എന്നിവെച്ച് നിങ്ങളുടെ ഇത്തരം ധാര്‍ഷ്ട്യങ്ങള്‍ അംഗീകരിക്കുകയില്ല. ജോലിചെയ്യുന്ന എല്ലാവര്‍ക്കും കൂലി നല്‍കുന്നുണ്ട്. സൗജന്യമായി ആരും ഒന്നും ചെയ്യുന്നില്ല. നിങ്ങളുടെ അന്നം തരുന്ന നാടിനെ നിങ്ങള്‍ അവഹേളിക്കുന്നു. നിങ്ങളുടെ അവഹേളനം ഞങ്ങള്‍ കാണുന്നില്ലെന്ന് കരുതരുത്- മറ്റൊരു ട്വീറ്റില്‍ അവര്‍ കുറിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനപ്രിയരായി വീണ്ടും സഭയിലെത്തിയത് 58 പേർ; മുൻ എം.എൽ.എമാരിലും യു.ഡി.എഫ് മേൽക്കൈ

Kerala
  •  a month ago
No Image

പുതിയ കെ.പി.സി.സി അധ്യക്ഷൻ; ചർച്ച സജീവം, ബെന്നി ബെഹനാനും, ഷാഫി പറമ്പിലും പരിഗണനയിൽ

Kerala
  •  a month ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്: നാല് മാസത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ച് എസ്.ഐ.ടി

Kerala
  •  a month ago
No Image

ഇറാൻ - യുഎസ് സംഘർഷത്തിന് അയവ്; അമേരിക്കയുടെ 14 ഇന നിർദ്ദേശങ്ങളിൽ ഇറാൻ നിലപാട് ഉടൻ, ശുഭപ്രതീക്ഷയിൽ ലോകം

International
  •  a month ago
No Image

മുഖ്യമന്ത്രി ആര്? എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും

Kerala
  •  a month ago
No Image

ബംഗാളിൽ സുവേന്ദു അധികാരിയുടെ പി.എ വെടിയേറ്റു മരിച്ചു; സംസ്ഥാനത്ത് വ്യാപക അക്രമം

National
  •  a month ago
No Image

അനസ് എടത്തൊടിക ഇനി എം.എസ്.പിയിൽ; കളിമുറ്റത്തെ ‘പ്രതിരോധം’ ഇനി സർക്കാറിലും

Kerala
  •  a month ago
No Image

എം.എൽ.എമാർക്ക് ‘കിടപ്പാടമില്ല’; സഭ ചേരുമ്പോൾ താമസം ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും

Kerala
  •  a month ago
No Image

ഊട്ടി നഗരത്തെ വിറപ്പിച്ച് കാട്ടാന; പരിഭ്രാന്തരായി വിനോദ സഞ്ചാരികളും നാട്ടുകാരും; ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്

latest
  •  a month ago
No Image

വധിക്കണമെന്ന ഉദ്ദേശ്യമില്ലെങ്കിൽ 'വധശ്രമം' നിലനിൽക്കില്ല: ശിക്ഷ റദ്ദാക്കി കേരള ഹൈക്കോടതി

Kerala
  •  a month ago