കുവൈത്ത് പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഫീ വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യഡല്‍ഹി: കുവൈത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ എംബസി എമര്‍ജസി സര്‍ട്ടിഫിക്കറ്റിന് ഈടാക്കിയിരുന്ന തുക ഇനി ഈടാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഈ ആവശ്യമുന്നയിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കിറിനും കത്തയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. കേന്ദ്രമന്ത്രി വി. മുരളീധരനാണ് സര്‍ക്കാര്‍ തീരുമാനം സാമൂഹ മാധ്യമങ്ങള്‍ വഴി പ്രഖ്യാപിച്ചത്. കുവൈത്തിലുള്ള ഏകദേശം 25000 ഇന്ത്യക്കാര്‍ക്ക് ഇത് സഹായകമാവുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
നിരവധി പ്രതികൂല സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ ആ രാജ്യത്തെ വിസാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി അവിടെ കഴിയേണ്ടി വന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് വലിയ ആശ്വാസമാണന്നും ജോലിയോ വേതനമോ ഇല്ലാതെ ജന്മദേശത്തേക്ക് വരാന്‍ കഴിയാതെ മറ്റൊരു രാജ്യത്ത് കുടുങ്ങിയ പാവങ്ങളായ ഇന്ത്യക്കാരോട് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് പൈസ ഈടാക്കുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സൗജന്യ വിമാന ടിക്കറ്റും ഭക്ഷണവും താമസസൗകര്യവുമടക്കമുള്ള സൗകര്യങ്ങളും പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്ക് കുവൈത്ത് വാഗ്ദാനം നല്‍കിയിട്ടുണ്ട്.
ഈ സാഹചര്യം ഉപയോഗപ്പെടുത്തി തിരിച്ചുവരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഈ മാസം ഒന്ന് മുതല്‍ 30വരെ പിഴ കൂടാതെ പൊതുമാപ്പ് പ്രയോജനപ്പെടത്താന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."