പ്രവാസികള്‍ക്ക് സൗജന്യ മാസ്ക് നിര്‍മാണവുമായി ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ്ലൈൻ
മനാമ: ബഹ്റൈനില്‍ പൊതു സ്ഥലങ്ങളിലെല്ലാം മാസ്ക് നിര്‍ബന്ധമാക്കിയതോടെ, സൗജന്യ മാസ്ക് നിർമാണവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് പ്രവാസി സംഘടനയായ ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) ഹെൽപ്ലൈൻ.
ഇവിടെ കെ.സി.ടി ബിൽഡിങ്ങിലെ ഹാളിൽ 10 തയ്യൽ മെഷീനുകളാണ് ഇതിനായി സജ്ജീകരിച്ചത്. തയ്യൽ ജോലി അറിയാവുന്നവർ ഇവിടെയെത്തി മാസ്ക്കുകൾ സൗജന്യമായി നിർമിച്ച് വിതരണം ചെയ്തു വരികയാണിപ്പോള്‍.
രാജ്യത്ത് മാസ്ക് നിര്‍ബന്ധമാക്കിയയതോടെ എല്ലാ ദിവസവും മാസ്ക് വില കൊടുത്ത് വാങ്ങണമെങ്കിൽ വലിയ തുക ചെലവാക്കേണ്ടി വരും. ഇതിന് പരിഹാരമായാണ് സൗജന്യമായി മാസ്ക് നിർമിച്ച് വിതരണംചെയ്യുന്നത്.
ബഹ്റൈനിലെ കെ.സി.ടി ബിസിനസ് സെന്‍ററും അൽ റബീഹ് ഡെൻറൽ ക്ലിനിക്കും ചേർന്നാണ് ഇതിനാവശ്യമായ തയ്യൽ മെഷീനുകളും മാസ്ക് നിർമാണത്തിനുള്ള മെറ്റീരിയലുകളും നൽകിയത്.\
ദിവസവും 400 മുതല്‍ 500 വരെ മാസ്ക്കുകൾ ഇവിടെ നിർമിക്കുന്നുണ്ടെന്ന് ബന്ധപ്പട്ടവര്‍ അറിയിച്ചു.
ബി.കെ.എസ്.എഫ് ഗ്രൂപ്പിലെ അംഗമായ ഹാരിസിെൻറ ഗാർമെൻറ്സ് ഫാക്ടറിയിലും മാസ്ക് നിർമിക്കുന്നുണ്ട്. അൻവർ കണ്ണൂരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ആവശ്യക്കാർ ബന്ധപ്പെട്ടാൽ സൗജന്യമായി മാസ്ക് നൽകുമെന്ന് ബി.കെ.എസ്.എഫ് ഹെൽപ്ലൈൻ രക്ഷാധികാരികളായ സുബൈർ കണ്ണൂരും ബഷീർ അമ്പലായിയും അറിയിച്ചു. മാസ്ക്ക് അവശ്യമുളളവർക്ക് ബന്ധപ്പെടേണ്ട നനുപറുകള്‍ 00973-33040446(അൻവർ കണ്ണൂർ), 33614955 (ലത്തീഫ് മരക്കാട്ട്), 33052485 (അമൽദേവ്).--
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."