HOME
DETAILS
MAL
കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് യു.എ.ഇയില്‍ 20,000 ദിര്‍ഹം പിഴ
backup
April 19 2020 | 06:04 AM
ദുബൈ: കൊറോണ വൈറസുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കനത്ത പിഴയീടാക്കാന്‍ യു.എ.ഇ. 20,000 ദിര്‍ഹം വരെ പിഴ അടക്കേണ്ടി വരുമെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്.
ആരോഗ്യമന്ത്രാലയത്തിനും മറ്റ് ആരോഗ്യ സ്ഥാപനങ്ങള്‍ക്കും മാത്രമേ കൊറോണ സംബന്ധിച്ചുള്ള സത്യം പുറത്തുവിടാന്‍ ഉത്തരവാദിത്തമുള്ളൂയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
തെറ്റായ വൈദ്യ വിവരങ്ങളും നിര്‍ദേശങ്ങളും ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത വിവരങ്ങളും ആരെങ്കിലും പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ ഒരിക്കലും മാപ്പ് തരില്ല. സോഷ്യല്‍ മീഡിയ, പ്രിന്റ്, ഓണ്‍ലൈന്‍ വെബ്സൈറ്റുകള്‍ തുടങ്ങിയവയ്ക്കും നിയമം ബാധകമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."