HOME
DETAILS

ടെലിമെഡിസിന്‍ പദ്ധതിയിലും ഡേറ്റ ചോര്‍ച്ചയെന്ന് ആക്ഷേപം

  
backup
April 19 2020 | 11:04 AM

data-leakage-telemedicine

തിരുവനന്തപുരം: സ്പ്രിംക്‌ളര്‍ വിവാദം സര്‍ക്കാറിനെ പിടിച്ചുലക്കവെ സംസ്ഥാനത്തെ ജനങ്ങളുടെ വ്യക്തി- ആരോഗ്യ വിവരങ്ങള്‍ മറ്റൊരു കമ്പനിക്കും കൈമാറ്റം ചെയ്തതായി വീണ്ടും ആരോപണം. രണ്ടുമാസം മുമ്പു മാത്രം തുടങ്ങിയ ക്വിക് ഡോക്ടര്‍ ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് ഒരു സുരക്ഷാ കരാറുമില്ലാതെ ഐ.ടി.വകുപ്പ് ടെലിമെഡിസിനുള്ള ചുമതല നല്‍കിയതെന്നാണ് ആരോപണം. സ്പ്രിംക്‌ളര്‍ വിവാദം വന്നതോടെ ടെലിമെഡിസിന്‍ സേവനം കമ്പനി മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.എന്നാല്‍, ഈ വിവരം ഡോക്ടര്‍മാരെ അറിയിച്ചിട്ടില്ലെന്നാണ് സൂചന.

കേരളത്തില്‍ കൊവിഡ്- 19 രോഗം റിപ്പോര്‍ട്ട് ചെയ്തശേഷം 2020 ഫെബ്രുവരി 19-നാണ് ക്വിക് ഡോക്ടര്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുന്നത്. ഇതേദിവസം തന്നെ ഇതേ കമ്പനിയിലെ ഡയറക്ടര്‍മാര്‍ അംഗങ്ങളായി മറ്റൊരു ധനകാര്യ കമ്പനിയും രജിസ്റ്റര്‍ ചെയ്തു. ടെലിമെഡിസിന്‍ രംഗത്ത് വാണിജ്യാടിസ്ഥാനത്തില്‍ ബിസിനസ് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി അധികൃതര്‍ സമ്മതിക്കുന്നുണ്ട്.
കൊവിഡ് - 19 പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുകയും വ്യക്തി-ആരോഗ്യവിവരങ്ങള്‍ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനത്തിന് സ്വന്തമാക്കുകയുമാണ് ഈ ഇടപാടിന് പിന്നിലെന്നാണ് പ്രധാന ആക്ഷേപം.

ലോക്ക് ഡൗണിനെ തുടര്‍ന്ന് രോഗികള്‍ക്ക് ആശുപത്രികളില്‍ പോകാനുള്ള ബുദ്ധിമുട്ട് പരിഹരിച്ച് ടെലിമെഡിസിന്‍ സംവിധാനമൊരുക്കുന്നുവെന്ന് പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. എന്നാല്‍, സ്വകാര്യകമ്പനിയാണ് ഇതിനുള്ള സേവനമൊരുക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നില്ല. ഈ കമ്പനിക്ക് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കണമെന്ന് ഐ.ടി. മിഷന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനു കത്തുനല്‍കിയിരുന്നു. എന്നാല്‍ ഐ.എം.എ. കമ്പനി പ്രതിനിധികളുമായി ചര്‍ച്ചനടത്തിയിട്ടില്ല. പകരം, ഐ.ടി. സെക്രട്ടറിയാണ് ഐ.എം.എ. ഭാരവാഹികളുമായി ഇതു സംബന്ധിയായി ചര്‍ച്ചനടത്തിയത്.

ഐ.എം.എ. 230 ഡോക്ടര്‍മാരുടെ പട്ടിക നല്‍കുകയും ചെയ്തു. ഇവര്‍ക്ക് സോഫ്റ്റ് വെയര്‍ സംബന്ധിച്ച് പ്രാഥമികകാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തത് ഐ.ടി. മിഷന്റെ വൊളന്റിയര്‍മാരായിരുന്നു. പിന്നാലെ, ക്വിക് ഡോക്ടര്‍ വെബ്‌സൈറ്റിലൂടെ കോള്‍സെന്റര്‍ നമ്പര്‍ നല്‍കി. 60-70 കോളുകളെങ്കിലും സേവനം തേടി ഇതിലേക്ക് വന്നിരുന്നു എന്നാണ് റിപ്പോര്‍ട്ട്.എന്നാല്‍, സ്പ്രിംക്‌ളര്‍ വിവാദം രൂക്ഷമായതോടെ ഈ സേവനം മുടങ്ങി. ഇപ്പോള്‍ കോള്‍സെന്റര്‍ നമ്പറിലേക്ക് വിളിച്ചാല്‍ കിട്ടില്ല. കമ്പനിയുടെ സേവനത്തെക്കുറിച്ച് പല ഡോക്ടര്‍മാരും ഐ.എം.എ. ഭാരവാഹികളോട് സംശയം പ്രകടിപ്പിച്ചിരുന്നു. സേവനം കാര്യക്ഷമമല്ലെന്ന് പലരും വ്യക്തമാക്കിയതോടെ ഐ.എം.എ. നേരിട്ട് ടെലിമെഡിസിന്‍ സേവനം തുടങ്ങുകയും ചെയ്തു.

ടെലിമെഡിസിന്‍ രംഗത്തോ സര്‍ക്കാരിന് മറ്റുസേവനങ്ങള്‍ ലഭ്യമാക്കുന്നതിലോ ഈ കമ്പനിക്ക് മുന്‍പരിചയമില്ല. ഐ.എം.എ. സ്വന്തംനിലയില്‍ സൗജന്യമായി ഈ സേവനം ലഭ്യമാക്കുമെങ്കില്‍, എന്തിന് പെട്ടെന്നുണ്ടാക്കിയ ഒരു സ്വകാര്യകമ്പനിയുമായി ഐ.ടി.വകുപ്പ് എത്തിയെന്നതും ദുരൂഹത സൃഷ്ടിക്കുന്നു.

പ്രവര്‍ത്തന പരിചയം പോലുമില്ലാത്ത, പൊടുന്നനെ രൂപംകൊണ്ട സ്വകാര്യ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ കൈകോര്‍ത്തതാണ് വിമര്‍ശകര്‍ക്കു ശക്തി പകരുന്നത്. അതേസമയം സാമൂഹികപ്രതിബദ്ധതകൊണ്ടാണ് ടെലിമെഡിസിന്‍ സേവനം ലഭ്യമാക്കാമെന്ന് സര്‍ക്കാരിനെ അറിയിച്ചതെന്നാണ് ക്വിക്ക് ഡോക്ടര്‍ കമ്പനി പ്രതിനിധിയുടെ പ്രതികരണം. ഇതിന്റെ ഡേറ്റയെല്ലാം സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്നും അവര്‍ വ്യക്തമാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago