HOME
DETAILS
MAL
രണ്ടരമാസമായി അംബാസഡറില്ല; കൊവിഡ് കാലത്തും നാഥനില്ലാ കളരിയായി ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി
backup
April 20 2020 | 02:04 AM
മനാമ: കഴിഞ്ഞ രണ്ടര മാസമായി ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസിയില്‍ അംബാസഡറില്ല. അതു കൊണ്ടു തന്നെ സ്ഥാനപതിയില്ലാത്ത ഇന്ത്യന്‍ എംബസിയിപ്പോള്‍ നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്.
പ്രത്യേകിച്ച് ഈ കൊവിഡ് കാലത്ത് പ്രവാസികള്‍ക്കാശ്വാസം പകരുകയും കൂടെ നില്‍ക്കുകയും ചെയ്യേണ്ട ഇന്ത്യന്‍ എംബസിയുടെ ഭാഗത്തുനിന്ന് അത്തരം ഒരു നടപടിയുമില്ലെന്ന ആക്ഷേപവുമുണ്ട്. പുതിയ സാഹചര്യത്തില്‍ രാജ്യത്ത് എട്ടു മാസം നീളുന്ന പൊതുമാപ്പ് കൂടി പ്രഖ്യാപിച്ചിരിക്കെ, ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കേണ്ട എംബസിയില്‍ നിന്നും പൊതുമാപ്പ് സംബന്ധമായി ഒരു നിര്‍ദേശവും ഉണ്ടായിട്ടില്ല.പ്രവാസികളുടെ ചെറിയ ചില പ്രശ്‌നങ്ങളെല്ലാം എംബസി പോഷക സംഘടനയായ ഐ.സി.ആര്‍.എഫും നോര്‍ക്കയുടെ ഹെല്‍പ് ഡെസ്‌കും മറ്റു ചില പ്രവാസി സംഘടനകള്‍ വഴിയും ഇവിടെ നടക്കുന്നുണ്ട്. എന്നാല്‍ പ്രവാസികളുമായി ബന്ധപ്പെട്ട വലിയ ഇടപെടലുകള്‍ക്കും കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും ഒരു അംബാസഡര്‍ അനിവാര്യമാണെന്നും അദ്ധേഹം പറഞ്ഞു. ബഹ്‌റൈന്‍ അംബാസഡറായിരുന്ന അലോക് കുമാര്‍ സിന്‍ഹ 2020 ജനുവരി 30 നാണ് വിരമിച്ചത്. സാധാരണ പുതിയ അംബാസിഡറെ ഒരാഴ്ചക്കുളളില്‍ നിയമിക്കും. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പുതിയ അംബാസഡര്‍ എത്തിയില്ലെന്നത് പ്രവാസികളോടുള്ള കേന്ദ്രത്തിന്റെ അവഗണനയാണ് വ്യക്തമാക്കുന്നതെന്ന ആരോപണവും വ്യാപകമാണ്. ബഹ്‌റൈനില്‍ മാത്രം 900 ത്തിനടുത്ത് വിദേശ തൊഴിലാളികള്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു കഴിഞ്ഞു. ഇതില്‍ നല്ലൊരു ശതമാനം ഇന്ത്യന്‍ തൊഴിലാളികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."