പ്രവാസി കുടുംബൾക്ക് സൗജന്യ റേഷൻ സംവിധാനം ഏർപെടുത്തണം
ജിദ്ദ: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രവാസി കുടുംബൾക്ക് സൗജന്യ റേഷൻ സംവിധാനം ഏർപെടുത്തണമെന്നും പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സംസ്ഥന സർക്കാറുകൾ അടിയന്തരമായി ഇടപെടണമെന്നും ഗ്ലോബൽ കെ എം സി സി കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി എക്സിക്യൂട്ടീവ് യോഗം കേന്ദ്ര സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു.
സ്വന്തം പൗരൻമാർ നാട്ടിലായാലും മറുന്നാട്ടിലായാലും അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ഭീതി അകറ്റുകയും ചെയ്യുക എന്നുള്ളത് ഗവൺമെന്റിന്റെ ബാധ്യതയാണെന്നും ഇത്തരം അസന്നിഗ്ദ ഘട്ടത്തിൽ ഉയർന്നു പ്രവർത്തിക്കേണ്ട ഗവൺമെന്റ് സംവിധാനങ്ങൾ അലംഭാവം കാണിക്കുന്നത് നീധീകരിക്കാനാവാത്തതാണെന്നും യോഗം ചൂണ്ടി കാട്ടി.
ഇന്ത്യക്കാരായവരെ നാട്ടിലേക്ക് എത്തിക്കാൻ കുവൈത്ത്, ദുബായ് ഗവൺമെന്റുകൾ പല തവണ സന്നദ്ധത അറിയിച്ചിട്ടും കേന്ദ്ര സർക്കാർ അനുമതി നൽകിയില്ല. മറ്റു രാജ്യങ്ങൾ അവരുടെ പൗരമാരെ മാതൃരാജ്യത്ത് തിരിച്ചെത്തിക്കാനുള്ള എല്ലാം സൗകര്യങ്ങളും ഒരുക്കുമ്പോഴും ഇക്കാര്യത്തിൽ ഇന്ത്യൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
വിവിധ രാജ്യങ്ങളിൽ വിസിറ്റിങ് വിസയിലെത്തി വിസ കാലാവധി കഴിഞ്ഞവരെയും നാട്ടിലേക്ക് വരാനാഗ്രഹിക്കുന്ന ഗർഭിണികൾ ഉൾപെടെ വിവിധ രോഗങ്ങളാൽ പ്രയാസമനുഭവിക്കുന്നവരെയും ലേബർ ക്യാമ്പുകളിലടക്കം ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരെയും തിരിച്ചെത്തിക്കാൻ നടപടികളുണ്ടാവണമെന്നും കുന്ദമംഗലം നിയോജക മണ്ഡലം ഗ്ലോബൽ കെ എം സി സി ആവശ്യപ്പെട്ടു. .
കുന്ദമംഗലം നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളും കേന്ദ്രീകരിച്ച് പ്രവാസികൾക്ക് പ്രത്യേക റിലീഫ് പാക്കേജ് ആവിഷ്കരിക്കാനും ഗ്ലോബൽ കെ എം സി സി മണ്ഡലം കമ്മറ്റി തീരുമാനിച്ചു.
പ്രസിഡന്റ് ശിഹാബ് പാലകുറ്റി അധ്യക്ഷത വഹിച്ചു.
ടി. കെ അബ്ദുറഹ്മാൻ ജിദ്ദ, സലാം ഹാജി ദമ്മാം,അഷ്‌റഫ് കുന്നമംഗലം റിയാദ്, ബഷീർ പൂളെയങ്കര കുവൈത്, തസ്‌രീഫ് പന്തീർപാടം ഒമാൻ, അൻവർ ബഹ്‌റൈൻ, സൈദ് മുഹമ്മദ് കുറ്റിക്കാട്ടൂർ യുഎഇ,അസീസ് കാക്കേരി യുഎഇ, സൗഫീദ് അബുദാബി യുഎഇ,ഷമീർ മുറിയനാൽ ഖത്തർ, ജസീൽ മാവൂർ ഖത്തർ തുടങ്ങിയർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് അസ്ലം കുറ്റികാട്ടൂർ സ്വാഗതവും ഹനീഫ മൂർക്കനാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."