പരാതി കേട്ടില്ല; എ.എ.പി പ്രവര്‍ത്തക നേതാവിന്റെ മുഖത്തടിച്ചു
ന്യൂഡല്‍ഹി: പരാതി കേള്‍ക്കാന്‍ തയാറാവാത്തതില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് സിങിനെ പാര്‍ട്ടി പ്രവര്‍ത്തക മുഖത്തടിച്ചു. ഞായറാഴ്ചയാണ് സംഭവം.
രാജൗരി ഗാര്ഡന് മണ്ഡലത്തില്‍ പ്രചാരണ പ്രവര്ത്തനങ്ങളോടനുബന്ധുള്ള റോഡ് ഷോക്കിടെ ആം ആദ്മി പ്രവര്‍ത്തക കൂടിയായ സിമ്രാന് ബേദി എന്ന യുവതി സഞ്ജയിനെ അടിക്കുകയായിരുന്നു.
അഴിമതി വിഷയത്തില്‍ തന്റെ പരാതി കേള്‍ക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് പാര്‍ട്ടി നേതാവിനെ തല്ലിയതെന്ന് സിമ്രാന് പറഞ്ഞു. പ്രാദേശിക തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ ആം ആദ്മി നേതാക്കള്‍ പണം വാങ്ങുന്നതായി സിമ്രാന് ആരോപിക്കുന്നു. ഇക്കാര്യം സൂചിപ്പിച്ച്
കെജ്രിവാളും സഞ്ജയ് സിങും ഉള്‍പ്പെടെയുള്ള നേതാക്കളെ സമീപിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും ഇവര്‍ പറഞ്ഞു.
കൈക്കൂലി ചോദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും സിമ്രന് അവകാശപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."