HOME
DETAILS
MAL
ഗ്രനേഡുമായി വിമാനത്താവളത്തിലെത്തിയ സൈനികന് അറസ്റ്റില്‍
backup
April 03 2017 | 20:04 PM
ശ്രീനഗര്‍: ബാഗില്‍ ഒളിപ്പിച്ച ഗ്രനേഡുകളുമായി ശ്രീനഗര്‍ വിമാനത്താവളത്തിലെത്തിയ സൈനികനെ പൊലിസ് അറസ്റ്റ് ചെയ്തു. 17 ജെ.എ.കെ റൈഫിള്‍ ബറ്റാലിയന് അംഗം ഗോപാല്‍ മുഖിയയാണ് അറസ്റ്റിലായത്. കശ്മിരിലെ ഉറി മേഖലയിലെ നിയന്ത്രണ രേഖയില്‍ ജോലി ചെയ്യുന്ന ജവാനാണ് ഡാര്‍ജിലിങ് സ്വദേശിയായ ഗോപാല്‍ മുഖിയ. സൈനികര്‍ പരിശീലനത്തിനുപയോഗിക്കുന്ന ഗ്രനേഡാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.
ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് രണ്ട് ഗ്രനേഡുകള്‍ കണ്ടെത്തിയത്. തന്റെ മേലുദ്യോഗസ്ഥന് തന്നയച്ചതാണെന്നും മീന്‍ പിടിക്കുന്നതിന് വേണ്ടിയാണ് ഇത് കൊണ്ടുപോകുന്നതെന്നുമാണ് ജവാന് പൊലിസിനെ അറിയിച്ചത്. ഇയാളുടെ മറുപടി വിശ്വസനീയമല്ലെന്ന് പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."