HOME
DETAILS
MAL
ഫുട്‌ബോള്‍ പരിശീലകരുടെ ക്യാംപ്
backup
April 03 2017 | 20:04 PM
കൊല്ലം: പ്രാദേശികമായി ഫുട്‌ബോള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള ഫുട്‌ബോള്‍ അസോസിയേഷനും കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബും ചേര്‍ന്ന് ഡി-ലെവല്‍ പരിശീലകരെ കണ്ടെത്തുന്നതിനായി ഫുട്‌ബോള്‍ പരിശീലകരുടെ ക്യാംപ് സംഘടിപ്പിക്കുന്നു. ഇന്നുമുതല്‍ 8 വരെ കൊല്ലത്താണ് ക്യാംപ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെയും കേരള ഫുട്‌ബോള്‍ അസോസിയേഷന്റെയും മേല്‍നോട്ടത്തില്‍ നടക്കുന്ന ക്യാമ്പില്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍, ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ തുടങ്ങിയവര്‍ നിഷ്‌കര്‍ഷിക്കുന്ന പരിശീലനമുറകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡി-ലെവല്‍ ലൈസന്‍സ് നല്‍കും. താല്‍പര്യമുള്ള പരിശീലകര്‍ക്ക് ംംം.സലൃമഹമളമ.രീാ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0484 2341768.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."