മൂന്നാറില്‍ കൈയേറ്റക്കാര്ക്കൊപ്പമല്ല സര്‍ക്കാര്‍ നില്‍ക്കേണ്ടത്: കാനം
കണ്ണൂര്‍: മൂന്നാറില്‍ കൈയേറ്റക്കാര്ക്കൊപ്പമല്ല സര്‍ക്കാര്‍ നില്ക്കേണ്ടതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കുടിയേറ്റക്കാരോട് അനുഭാവപൂര്‍വമായ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം കൈയേറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയും വേണമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാറില്‍ നടക്കുന്നതു സര്‍ക്കാര്‍ വിരുദ്ധ സമരമല്ല. മൂന്നാറിലുള്ള എല്ലാവരും കൈയേറ്റക്കാരാണ് എന്ന പ്രചരണത്തിനെതിരെയാണു ജനങ്ങളുടെ സമരം. എല്‍.ഡി.എഫ് കൈയേറ്റങ്ങള്‍ക്ക് എതിരാണ്.
കൈയേറ്റക്കാരെയും കുടിയേറ്റക്കാരെയും രണ്ടായി കാണണമെന്നാണ് എല്‍.ഡി.എഫ് നിലപാട്. ചെറുതും വലുതുമായ എല്ലാ കൈയേറ്റങ്ങളും തടയണമെന്നാണു സി.പി.ഐ നിലപാട്. പാര്‍ട്ടിയുടെ ഈ പൊതുനിലപാട് ഇടുക്കിയിലെ സി.പി.ഐക്കാര്‍ക്കും ബാധകമാണ്.
മൂന്നാര്‍ പ്രശ്നത്തില്‍ ബി.ജെ.പി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന കോടിയേരിയുടെ അഭിപ്രായത്തോട് ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത് വിവിധ കാര്യങ്ങള്‍ വിലയിരുത്തിയായിരിക്കുമെന്നായിരുന്നു കാനത്തിന്റെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."