HOME
DETAILS
MAL
യു.ഡി.എഫിന്റെ മദ്യനയത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ല: ചെന്നിത്തല
backup
April 04 2017 | 06:04 AM
മലപ്പുറം: യു.ഡി.എഫിന്റെ മദ്യനയത്തില്‍ വെള്ളം ചേര്‍ക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളുശാപ്പുകള് വഴി മദ്യം വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം പുതിയ മദ്യശാലകള്‍ അനുവദിക്കുന്നതിനു തുല്യമാണ്. സംസ്ഥാനത്തെ മദ്യ ഉപയോഗം കുറച്ചു കൊണ്ടുവരിക എന്നതായിരന്നു യു.ഡി.എഫ് സര്‍ക്കാറിന്റെ നയം. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് മദ്യമുതലാളിയുമായി ഉണ്ടാക്കിയ രഹസ്യധാരണയാണ് പുതിയ തീരുമാനത്തിനു പിന്നിലെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
മദ്യ ഉപയോഗം വര്‍ധിപ്പിക്കുന്ന ഒരു തീരുമാനത്തെയും യു.ഡി.എഫ് അംഗീകരിക്കില്ല. ഇക്കാര്യം തെരഞ്ഞെടുപ്പില്‍ വിഷയമാക്കും. സര്‍ക്കാറിന്റെ മദ്യ നയത്തിനെതിരെ തെരഞ്ഞെടുപ്പിനു ശേഷം ശക്തമായ സമരം സംഘടിപ്പിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."