പൈപ്പ് പൊട്ടി കക്കൂസ് മാലിന്യം പെരിയാറിലേയ്ക്ക് ഒഴുകി പ്രതിഷേധവുമായി സംഘടനകള്‍
ആലുവ: മാര്‍ക്കറ്റിലെ കക്കൂസ് മാലിന്യ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്നു മാലിന്യം പെരിയാറിലേയ്ക്ക് ഒഴുകി. കക്കൂസ് മാലിന്യം പെരിയാറിലേയ്ക്ക് ഒഴുക്കുന്നത് വ്യാപാരികളുടേയും ചുമട്ട് തൊഴിലാളികളുടേയും ശ്രദ്ധയില്‍പെടുകയായിരുന്നു. രണ്ടുദിവസമായി ഇത് തുടരുകയായിരുന്നുവെന്ന് വ്യാപാരികള്‍ കുറ്റപ്പെടുത്തി. ലക്ഷകണക്കിന് പേരുടെ കുടിവെള്ള ശ്രോതസാണ് പെരിയാര്‍.
മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍ ഉള്‍പ്പടെ മൂക്ക് പൊത്തിയാണ് നടന്നത്. വിവരം നഗരസഭയെ അറിയിച്ചിട്ടും ആദ്യം നടപടിയെടുത്തില്ലെന്ന് ആരോപണം ഉയര്‍ന്നു. തുടര്‍ന്ന് നഗരസഭ പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, ആലുവ ലോക്കല്‍ സെക്രട്ടറി പി.എം സഹീര്‍, താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി പ്രവര്‍ത്തകരായ സാബു പരിയാരത്ത്, എ.വി. റോയ് എന്നിവര്‍ പ്രതിഷേധം ഉയര്‍ത്തി.
മാര്‍ക്കറ്റില്‍ ടൈല്‍ വിരിക്കുന്ന ജോലികള്‍ നടന്നു വരികയാണ്. ഇതിനിടെയാണ് കരാറുകാരന്റെ ജെ.സി.ബി. മാലിന്യ പൈപ്പില്‍ തട്ടി പൊട്ടി പോകുന്നത്. ഇത് അടിയന്തിരമായി നഗരസഭയെ അറിയിച്ച് നന്നാക്കാതെ ചാല് കീറി കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ നഗരസഭ ചര്‍ച്ചയ്ക്ക തയ്യാറായി.
പുതിയ സെപ്റ്റിക്ക് ടാങ്കുകള്‍ നിര്‍മ്മിക്കാനും പൊട്ടിയ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാനും ചര്‍ച്ചയില്‍ തീരുമാനമായതായി ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം അറിയിച്ചു. അതു വരെ കക്കൂസുകള്‍ പൂട്ടിയിട്ടുവാനും എത്രയും വേഗം പണിക്കള്‍ പൂര്‍ത്തിയാക്കി കക്കുസ് തുറന്നു കൊടുക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."