HOME
DETAILS

ജനകീയം 2017 നാളെ; ലഭിച്ചത് 9918 അപേക്ഷകള്‍

  
backup
April 04 2017 | 20:04 PM

%e0%b4%9c%e0%b4%a8%e0%b4%95%e0%b5%80%e0%b4%af%e0%b4%82-2017-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%86-%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d-9918-%e0%b4%85%e0%b4%aa


കോട്ടയം: ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടി- ജനകീയം 2017 നാളെ. ഇതുവരെ 9918 അപേക്ഷകള്‍ ലഭിച്ചതായി ജില്ലാ കലക്ടര്‍ സി.എ. ലത അറിയിച്ചു. ഇതില്‍ 6637 എണ്ണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായത്തിനുള്ള അപേക്ഷകളാണ്.
ബാക്കിയുള്ള 3281 അപേക്ഷകളില്‍ 2007 എണ്ണം കോട്ടയം റവന്യൂ ഡിവിഷനിലും 1274 എണ്ണം പാലാ ഡിവിഷനിലുമാണ്. ഏറ്റവും കൂടുതല്‍ അപേക്ഷകളുള്ളത് പഞ്ചായത്ത് വകുപ്പിലും റവന്യൂ വകുപ്പിലുമാണ്. പഞ്ചായത്ത വകുപ്പില്‍ 1110 അപേക്ഷകളും റവന്യൂ വകുപ്പില്‍ 980 അപേക്ഷകളും ലഭിച്ചു.
റവന്യൂ ഡിവിഷന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ ആദ്യത്തേത് ഏപ്രില്‍ 6 ന് പാല സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും രണ്ടാമത്തേത് 11 ന് കോട്ടയം കെ.പി.എസ്.മോനോന്‍ ഹാളിലുമാണ് നടക്കുക.
പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച അപേക്ഷകളിന്‍മേല്‍ മാര്‍ച്ച് 31 ന് മുന്‍പ് ആവശ്യമായ നടപടി സ്വീകരിച്ച വിവരം അപേക്ഷകരേയും ബന്ധപ്പെട്ട ആര്‍.ഡി.ഒ യേയും അറിയിക്കാന്‍ കലക്ടര്‍ നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജനസമ്പര്‍ക്ക പരിപാടി നടത്തുന്ന വേദിയില്‍ ഉദ്യോഗസ്ഥര്‍ പരാതികള്‍ സംബന്ധിച്ച ഫയലുകള്‍ സഹിതം ഹാജരായിരിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അപേക്ഷകളിന്‍മേലുളള തീര്‍പ്പ് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുളള അപ്പീലുകളും നിശ്ചിത സമയത്തിനകം തീര്‍പ്പാക്കാത്ത അപേക്ഷകളാണ് റവന്യൂ ഡിവിഷന്‍ തലത്തില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന ജനസമ്പര്‍ക്കപരിപാടിയുടെ പരിഗണനക്ക് വരിക.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനുളള ഏകോപനത്തിനായി കലക്‌ട്രേറ്റ്, റവന്യൂ ഡിവിഷന്‍, താലൂക്ക് തലങ്ങളില്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കുടുംബശ്രീ കാന്റീനുകള്‍ മുഖേന മിതമായ നിരക്കില്‍ ഭക്ഷണത്തിനുള്ള സൗകര്യവും വാട്ടര്‍ അതോറിറ്റി വഴി കുടിവെള്ള വിതരണവും ഉറപ്പാക്കിയിട്ടുണ്ട്. കിടപ്പുരോഗികളെ ജനസമ്പര്‍കക്ക പരിപാടിയില്‍ കൊണ്ടുവരേണ്ടതില്ല. ചികിത്സാ ധനസഹായ അപേക്ഷകളുമായി എത്തുന്നവര്‍ നിര്‍ബന്ധമായും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
വികസന-ക്ഷേമ രംഗങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളെ അടിസ്ഥാനമാക്കി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തിലുളള വികസന യാത്ര പ്രദര്‍ശനവും ജനസമ്പര്‍ക്ക വേദികളില്‍ സംഘടിപ്പിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  6 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  11 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  16 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  31 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  40 minutes ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  43 minutes ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago