HOME
DETAILS
MAL
പൊലിസ് മര്‍ദനത്തിനിരയായ ഉസ്മാനെ ചോദ്യം ചെയ്തു
backup
June 12 2018 | 04:06 AM
ആലുവ: എടത്തല പൊലിസ് മര്‍ദനത്തിനിരയായ ഉസ്മാനെ അനേഷണ ഉദ്യോഗസ്ഥന് രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്തു. മര്‍ദനത്തിന് നേതൃത്വം കൊടുത്ത പൊലിസുകാരെ നാളെ ചോദ്യം ചെയ്യും.ഉസ്മാന്റെ മൊഴി കോടതിയില്‍ രേഖപ്പെടുത്തും.
വൈകിട്ട് 6.30 ഓടെയാണ് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഉദയ ബാനുവിന്റെ നേതൃത്വത്തില്‍ രാജഗിരിആശുപത്രിയിലെത്തി ഉസ്മാനെ ചോദ്യം ചെയ്തത് .
കോടതിയില്‍ നിന്ന് അനുവാദം വാങ്ങിയ ശേഷമാണ് റിമാണ്ടിലായ ഉസ്മാനെ ചോദ്യം ചെയ്യാനെത്തിയത്.
അതേ സമയം ഉസ്മാന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തെഴുതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."