ജൂലൈ നാല് മുതല്‍ ഓട്ടോ-ടാക്സി പണിമുടക്ക്
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓട്ടോറിക്ഷ, ടാക്സി, ലൈറ്റ് മോട്ടോര്‍ വാഹന തൊഴിലാളികള്‍ ജൂലൈ നാല് മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും.
ഇന്നലെ തലസ്ഥാനത്തു നടന്ന സമരപ്രഖ്യാപന കണ്‍വന്‍ഷനിലാണ് അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.എ.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, യു.ടി.യു.സി, ജെ.ടി.യു എന്നീ സംഘടനകളുടെ സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയന്റെ യോഗം തീരുമാനിച്ചത്.
ബി.എം.എസ് ഒഴികെയുള്ള സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
ഓട്ടോറിക്ഷാ, ടാക്സി നിരക്കുകള്‍ പുനര്‍ നിര്‍ണയിക്കുക, ഫെയര്‍ മീറ്റര്‍ പരിശോധിച്ച് വന്‍ തുക പിഴ ഈടാക്കുന്നത് അവസാനിപ്പിക്കുക, 15 വര്‍ഷത്തേക്കുള്ള അഡ്വാന്‍സ് നികുതി ഈടാക്കുന്ന നടപടി ഉപേക്ഷിക്കുക, ഓട്ടോറിക്ഷകള്‍ക്ക് അയല്‍ ജില്ലകളില്‍കൂടി സര്‍വിസ് നടത്താന്‍ അനുവാദം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ അടിയന്തരമായി ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്.
ബി.ടി.ആര് ഭവനില്‍ ചേര്‍ന്ന കണ്വെന്ഷന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."