വൈദ്യുതവിളക്കിന്റെ കഥ
പണ്ട് ന്യൂയോര്‍ക്കില്‍ തെരുവുവിളക്കുകളായി ഉപയോഗിച്ചിരുന്നത് പ്രത്യേക തരം ഗ്യാസ് വിളക്കുകളായിരുന്നു. ഇരുട്ടുവീഴുമ്പോള്‍ ഒരാള്‍ നീളന്‍തോട്ടി ഉപയോഗിച്ച് ആ വിളക്കുകള്‍ കത്തിക്കും. രാവിലെ കെടുത്തുകയും ചെയ്യും. അതായിരുന്നു പതിവ്. ഇതിന് ഒരു മറുവിദ്യ കണ്ടെത്തണമെന്ന് മെന്‍ലോ പാര്‍ക്കിലെ തോമസ് ആല്‍വ എഡിസണ്‍ എന്ന ശാസ്ത്രജ്ഞനു തോന്നി. അതിനുവേണ്ടി ശ്രമവും തുടങ്ങി. ആ ശ്രമമാണ് വൈദ്യുതവിളക്കുകളുടെ(ബള്‍ബ്) കണ്ടുപിടിത്തത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്.
വൈദ്യുതി കടത്തിവിട്ടാല്‍ ചില ലോഹങ്ങള്‍ ചുട്ടുപഴുത്തു പ്രകാശിക്കുമെന്ന് അക്കാലത്ത് പലര്‍ക്കും അറിയാമായിരുന്നു. ആ വിദ്യ ഉപയോഗിച്ച് ഒരു വൈദ്യുതവിളക്ക് നിര്‍മിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പ്രകാശം പരത്തുന്ന ചില ഫിലമെന്റുകള്‍ വികസിപ്പിച്ചെടുക്കാന്‍ സാധിച്ചെങ്കിലും അവയ്‌ക്കൊന്നിനും കൂടുതല്‍ ആയുസുണ്ടായിരുന്നില്ല. ഫിലമെന്റുകളെല്ലാം പെട്ടെന്ന് ഉരുകിപോകുന്നു എന്നതായിരുന്നു മുഖ്യപ്രശ്‌നം.
ഒരു ഗ്ലാസ് ജാറില്‍ ലോഹക്കമ്പികള്‍ മാറിമാറി പരീക്ഷിച്ച് എഡിസണ്‍ പരീക്ഷണം തുടര്‍ന്നുകൊണ്ടേയിരുന്നു. അങ്ങനെ വര്‍ഷം ഒന്നു കഴിഞ്ഞു!
ഒരു ദിവസം യാദൃച്ഛികമായി അതു സംഭവിച്ചു. അറ്റത്തു തീപിടിപ്പിച്ച ചുരുട്ടുമായി എഡിസണ്‍ എന്തോ ചിന്തയിലായിരുന്നു. അതിനിടയില്‍ ചുരുട്ടുകത്തി അല്‍പം ചാരം മേശപ്പുറത്തു വീഴുന്നതും അദ്ദേഹം ശ്രദ്ധിച്ചു. കാര്‍ബണിന്റെ വകഭേദമായ ആ ചാരം ഫിലമെന്റില്‍ പൂശിനോക്കിയാലോ എന്ന ഒരുചിന്തയും അപ്പോഴുണ്ടായി.
അടുത്ത ദിവസം ആ വഴിക്കുള്ള പരീക്ഷണവും തുടര്‍ന്നു. വൈകാതെ കരിച്ചെടുത്ത നൂലുകൊണ്ട് കൂടുതല്‍ ആയുസുള്ള ഒരു ഫിലമെന്റുണ്ടാക്കാനും അദ്ദേഹത്തിനു സാധിച്ചു
1879 ഡിസംബര്‍ മാസത്തില്‍ തന്റെ ഗവേഷണകേന്ദ്രമായ മെന്‍ലോ പാര്‍ക്കിലായിരുന്നു വൈദ്യുതവിളക്കുകളുടെ ആദ്യ പ്രദര്‍ശനം. തുടര്‍ന്ന് 1882 സപ്തംബര്‍ 4 ന് ന്യൂയോര്‍ക്ക് നഗരത്തിലും ക്രമേണ ലോകത്തിന്റെ ഇതര ഭാഗങ്ങളിലേക്കും വൈദ്യുത വിളക്കുകള്‍ പ്രകാശം വിതറിത്തുടങ്ങി. (ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊരു കഥകൂടി ഉണ്ട്. എഡിസണ്‍ ബള്‍ബ് കണ്ടുപിടിക്കുമ്പോള്‍ ജോസഫ്‌സ്വാന്‍ എന്ന മറ്റൊരു ശാസ്ത്രജ്ഞനും 1878ല്‍ ഇതേ കണ്ടുപിടിത്തം നടത്തിയിരുന്നു. അതുകൊണ്ടു ബള്‍ബു കണ്ടുപിടിച്ചതിന്റെ ബഹുമതി ഇപ്പോള്‍ എഡിസണും ജോസഫ്‌സ്വാനും ഒരുമിച്ചാണ് വകവച്ചു കൊടുത്തിരിക്കുന്നത്.)
പണ്ട് ന്യൂയോര്‍ക്കില്‍ തെരുവുവിളക്കുകളായി ഉപയോഗിച്ചിരുന്നത് പ്രത്യേക തരം ഗ്യാസ് വിളക്കുകളായിരുന്നു. ഇരുട്ടുവീഴുമ്പോള്‍ ഒരാള്‍ നീളന്‍തോട്ടി ഉപയോഗിച്ച് ആ വിളക്കുകള്‍ കത്തിക്കും. രാവിലെ കെടുത്തുകയും ചെയ്യും. അതായിരുന്നു പതിവ്. ഇതിന് ഒരു മറുവിദ്യ കണ്ടെത്തണമെന്ന് മെന്‍ലോ പാര്‍ക്കിലെ തോമസ് ആല്‍വ എഡിസണ്‍ എന്ന ശാസ്ത്രജ്ഞനു തോന്നി. അതിനുവേണ്ടി ശ്രമവും തുടങ്ങി. ആ ശ്രമമാണ് വൈദ്യുതവിളക്കുകളുടെ(ബള്‍ബ്) കണ്ടുപിടിത്തത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്.
വൈദ്യുതി കടത്തിവിട്ടാല്‍ ചില ലോഹങ്ങള്‍ ചുട്ടുപഴുത്തു പ്രകാശിക്കുമെന്ന് അക്കാലത്ത് പലര്‍ക്കും അറിയാമായിരുന്നു. ആ വിദ്യ ഉപയോഗിച്ച് ഒരു വൈദ്യുതവിളക്ക് നിര്‍മിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പ്രകാശം പരത്തുന്ന ചില ഫിലമെന്റുകള്‍ വികസിപ്പിച്ചെടുക്കാന്‍ സാധിച്ചെങ്കിലും അവയ്‌ക്കൊന്നിനും കൂടുതല്‍ ആയുസുണ്ടായിരുന്നില്ല. ഫിലമെന്റുകളെല്ലാം പെട്ടെന്ന് ഉരുകിപോകുന്നു എന്നതായിരുന്നു മുഖ്യപ്രശ്‌നം.
ഒരു ഗ്ലാസ് ജാറില്‍ ലോഹക്കമ്പികള്‍ മാറിമാറി പരീക്ഷിച്ച് എഡിസണ്‍ പരീക്ഷണം തുടര്‍ന്നുകൊണ്ടേയിരുന്നു. അങ്ങനെ വര്‍ഷം ഒന്നു കഴിഞ്ഞു!
ഒരു ദിവസം യാദൃച്ഛികമായി അതു സംഭവിച്ചു. അറ്റത്തു തീപിടിപ്പിച്ച ചുരുട്ടുമായി എഡിസണ്‍ എന്തോ ചിന്തയിലായിരുന്നു. അതിനിടയില്‍ ചുരുട്ടുകത്തി അല്‍പം ചാരം മേശപ്പുറത്തു വീഴുന്നതും അദ്ദേഹം ശ്രദ്ധിച്ചു. കാര്‍ബണിന്റെ വകഭേദമായ ആ ചാരം ഫിലമെന്റില്‍ പൂശിനോക്കിയാലോ എന്ന ഒരുചിന്തയും അപ്പോഴുണ്ടായി.
അടുത്ത ദിവസം ആ വഴിക്കുള്ള പരീക്ഷണവും തുടര്‍ന്നു. വൈകാതെ കരിച്ചെടുത്ത നൂലുകൊണ്ട് കൂടുതല്‍ ആയുസുള്ള ഒരു ഫിലമെന്റുണ്ടാക്കാനും അദ്ദേഹത്തിനു സാധിച്ചു.
1879 ഡിസംബര്‍ മാസത്തില്‍ തന്റെ ഗവേഷണകേന്ദ്രമായ മെന്‍ലോ പാര്‍ക്കിലായിരുന്നു വൈദ്യുതവിളക്കുകളുടെ ആദ്യ പ്രദര്‍ശനം. തുടര്‍ന്ന് 1882 സപ്തംബര്‍ 4 ന് ന്യൂയോര്‍ക്ക് നഗരത്തിലും ക്രമേണ ലോകത്തിന്റെ ഇതര ഭാഗങ്ങളിലേക്കും വൈദ്യുത വിളക്കുകള്‍ പ്രകാശം വിതറിത്തുടങ്ങി.
(ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊരു കഥകൂടി ഉണ്ട്. എഡിസണ്‍ ബള്‍ബ് കണ്ടുപിടിക്കുമ്പോള്‍ ജോസഫ്‌സ്വാന്‍ എന്ന മറ്റൊരു ശാസ്ത്രജ്ഞനും 1878ല്‍ ഇതേ കണ്ടുപിടിത്തം നടത്തിയിരുന്നു. അതുകൊണ്ടു ബള്‍ബു കണ്ടുപിടിച്ചതിന്റെ ബഹുമതി ഇപ്പോള്‍ എഡിസണും ജോസഫ്‌സ്വാനും ഒരുമിച്ചാണ് വകവച്ചു കൊടുത്തിരിക്കുന്നത്.)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."