HOME
DETAILS
MAL
സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം: ജംഇയ്യത്തുല്‍ ഖുത്വബാഅ്
backup
April 05 2017 | 20:04 PM
മലപ്പുറം: പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രിംകോടതി വിധിയെ അട്ടിമറിക്കാന്‍ നിയമ നിര്‍മാണത്തിനൊരുങ്ങുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് പ്രതിഷധാര്‍ഹമാണെന്ന് മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന ജംഇയ്യത്തുല്‍ ഖുത്വബാഅ് മലപ്പുറം മേഖല കമ്മിറ്റി. 26, 27 തിയതികളില്‍ തൃശൂരില്‍ നടക്കുന്ന എസ്.എം.എഫ് നാഷണല്‍ ഡെലിഗേറ്റ് കോണ്‍ഫറന്‍സില്‍ പ്രതിനിധികളെ പങ്കെടുപ്പിക്കാനും വിജയിപ്പിക്കാനും തീരുമാനിച്ചു.
ഭാരവാഹികളായി സി. യൂസുഫ് ഫൈസി (പ്രസി), മുഹമ്മദ് ഫൈസി ആലിക്കല്‍, സുബൈര്‍ ഫൈസി ചാഞ്ഞാല്‍ (വൈ.പ്രസി), സി.കെ മൊയ്തീന് ഫൈസി (ജന. സെക്ര), അബ്ദുല്‍ വഹാബ് ഫൈസി, വി.പി ഉമര്‍ ഫൈസി, (ജോ. സെക്ര), കെ. മുഹമ്മദ് ഫൈസി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. സി. യൂസുഫ് ഫൈസി അധ്യക്ഷനായി. അബ്ദുറഹ്മാന് മാസ്റ്റര്‍ സ്വാഗതവും അഷ്റഫ് ഫൈസി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."