HOME
DETAILS

വെള്ളപ്പൊക്കം; തീരദേശങ്ങള്‍ വെള്ളത്തിനടിയില്‍

  
backup
June 14 2018 | 05:06 AM

%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8a%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%99%e0%b5%8d%e0%b4%99

 


മാവൂര്‍: കനത്ത മഴയില്‍ ആനക്കാംപൊയില്‍ മറിപ്പുഴ ഭാഗത്ത് ഉരുള്‍ പൊട്ടിയതിനെത്തുടര്‍ന്ന് ചാലിയാറും ഇരുവഴിഞ്ഞിയും ചെറുപുഴയും കരകവിഞ്ഞതോടെ മാവൂര്‍, ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളിലെ തീരദേശങ്ങള്‍ വെള്ളത്തിനടിയിലായി.
മാവൂര്‍-കല്‍പ്പള്ളി കാര്യാട്ട് റേഷന്‍കടക്കു സമീപം ഇന്നലെ രാത്രി 10.30 ഓടെ രണ്ട് കൂറ്റന്‍ തണല്‍മരങ്ങല്‍ കടപുഴകി. മാവൂര്‍-കോഴിക്കോട് റൂട്ടില്‍ ഏറെ തിരക്കുള്ള റോഡിലേക്ക് മുത്തശ്ശി ചീനിമരം കടപുഴകിയതോടെ ഇതുവഴി ഏറെനേരം ഗതാഗതം പൂര്‍ണമായും നിലച്ചു. മുക്കത്തുനിന്നെത്തിയ ഫയര്‍ഫോഴ്‌സ് രാത്രി ഏറെ വൈകിയും മരം വെട്ടിമാറ്റുകയാണ്. രണ്ട് വൈദ്യുതി കാലുകള്‍ക്ക് ഭാഗികമായി കേടുമാടുകള്‍ സംഭവിച്ചു. വെള്ളപ്പൊക്കം കാരണം ഇന്നലെ പൂര്‍ണമായും വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു. ഇന്നെ രാത്രി വൈദ്യുതി ലൈനുകള്‍ ഓണാക്കിയെങ്കിലും തണല്‍മരം വൈദ്യുതി ലൈനില്‍ മറിഞ്ഞുവീണതോടെ വീണ്ടും വൈദ്യുതി മുടങ്ങി.
ചെറൂപ്പ കുറ്റിക്കടവ് റോഡ്, മാവൂര്‍ പൈപ്പ്‌ലൈന്‍ റോഡ്, തെങ്ങിലക്കടവ്-കണ്ണിപ്പറമ്പ് റോഡ്, കണ്ണിപ്പറമ്പ്-കുറ്റിക്കടവ് റോഡ്, കല്‍പ്പള്ളി-മാട്ടാനത്തു താഴം റോഡ്, തെങ്ങിലക്കടവ്-ചെറൂപ്പ ലിങ്ക് റോഡ്, ആയംകുളം-പള്ളിക്കോത്ത് റോഡ്, കച്ചേരിക്കുന്ന് ലക്ഷംവീട് കോളനി പൈപ്പ്‌ലൈന്‍ റോഡ്, പാലങ്ങാട്-തീര്‍ഥക്കുന്ന് റോഡ്, കണ്ണിപ്പറമ്പ് മാവൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റോഡ്, വില്ലേരിത്തഴം റോഡ്, പുലപ്പാടി-പൂളക്കോട് തീരദേശ റോഡ് മാവൂര്‍ കൂളിമാട് റോഡ്, പാഴൂര്‍-ചിറ്റാരിപിലാക്കല്‍ റോഡ്, പുല്‍പ്പറമ്പ് ചേന്നമംഗല്ലൂര്‍-പൊറ്റശ്ശേരി റോഡ് എന്നിവ പൂര്‍ണമായും വെള്ളത്തിനടിയിലായി.
കച്ചേരിക്കുന്ന്-ലക്ഷംവീട് കോളനിയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് പുലിയപ്പുറംതടത്തില്‍ സത്യന്‍, വള്ളി, കണക്കന്മാര്‍ കണ്ടി ദാസന്‍, സഞ്ജീവ്, പരേതനായബീരാന്റെ വീട്ടില്‍ താമസിക്കുന്നവര്‍ എന്നിവരെ മാവൂര്‍ വില്ലേജ് ഓഫിസര്‍ സുനില്‍ കുമാര്‍, അസി. വില്ലേജ് ഓഫിസര്‍ വിജയന്‍ എന്നിവര്‍ ചേര്‍ന്ന് കച്ചേരിക്കുന്ന് സാംസ്‌കാരിക നിലയത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പ്രളയംമൂലം ഒറ്റപ്പെട്ട ആയംകുളം പ്രദേശത്തെ വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റി.
തീരപ്രദേശങ്ങളില്‍ വെള്ളം ക്രമാതീതമായി പൊങ്ങിയത് മൂലം ചാലിയാര്‍ കവണക്കല്ല് റഗുലേറ്ററിന്റെ ഷട്ടര്‍ പൂര്‍ണമായും തുറന്നിട്ടു. ഇവിടെ തീരപ്രദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയി ട്ടുണ്ട്. മാവൂരില്‍നിന്ന് കൂളിമാട്, മുക്കം, ചെറൂപ്പ-കുറ്റിക്കടവ്-കുന്ദമംഗലം-കണ്ണിപറമ്പ്-കുന്ദമംഗലം, ചിറ്റാരിപിലാക്കല്‍ എന്നിവിടങ്ങളിലേക്കുള്ള വാഹന ഗതാഗതം പൂര്‍ണമായും നിലച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മുവിൽ വില്ലേജ് ഡിഫൻസ് ഗാർഡിലെ രണ്ട് അംഗങ്ങളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

National
  •  a month ago
No Image

പോക്സോ കേസ് പ്രതി കോടതിയുടെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി; ഗുരുതര പരിക്ക്

Kerala
  •  a month ago
No Image

ഫുട്‌ബോള്‍ കളിച്ചെത്തിയ ഒമ്പത്കാരന് ഹൃദയാഘാതം; അദ്ഭുതകരമായി രക്ഷപ്പെടുത്തി

uae
  •  a month ago
No Image

കാസര്‍കോട് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്

Kerala
  •  a month ago
No Image

കുവൈത്ത് അൽ-അദാൻ ഹോസ്പിറ്റൽ തീപിടിത്തം

Kuwait
  •  a month ago
No Image

പി.പി ദിവ്യക്കെതിരായ നടപടികളുമായ കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് കെ.സുധാകരന്‍

Kerala
  •  a month ago
No Image

ബുര്‍ജ് ഖലീഫ കീഴടക്കി മിസ്റ്റര്‍ ബീസ്റ്റ് 

uae
  •  a month ago
No Image

മേപ്പാടിയില്‍ പുഴുവരിച്ച അരി വിതരണം ചെയ്ത സംഭവം: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി 

Kerala
  •  a month ago
No Image

സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാന്‍ പദ്ധതിയിട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  a month ago
No Image

വിവാഹത്തിനു മുന്‍പ് ജനിതക പരിശോധന നിര്‍ബന്ധമാക്കി യുഎഇ

uae
  •  a month ago