സ്‌കൂള്‍ മാനേജരെ അയോഗ്യനാക്കി ഉത്തരവ്
മാനന്തവാടി: ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന വെള്ളമുണ്ട എ.യു.പി സ്‌കൂളിന്റെ മാനേജര്‍ വി.എം മുരളീധരനെ നീക്കം ചെയ്തുകൊണ്ട്് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉത്തരവിറക്കി.
പ്രവൃത്തി ദിവസമായ കഴിഞ്ഞ ശനിയാഴ്ച വിദ്യാലയം തുറക്കാതെ പൂട്ടിയ സംഭവത്തെക്കുറിച്ച് എ.ഇ.ഒ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മാനേജരെ നീക്കം ചെയ്തത്. പുതിയ മാനേജര്‍ നിലവില്‍ വരുന്നത് വരെ വിദ്യാലയത്തിന്റെ ചുമതല എ.ഇ.ഒക്ക് കൈമാറിക്കൊണ്ടാണ് ഉത്തരവിറക്കിയത്. വെള്ളമുണ്ട എ.യു.പി സ്‌കൂളില്‍ ഹെഡ്മാസറ്റര്‍ നിയമനവുമായി ബന്ധപ്പെട്ട് മാനേജരും വിദ്യാലയത്തിലെ അധ്യാപകരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ശനിയാഴ്ച സ്‌കൂള്‍ തുറക്കാനനുവദിക്കാതെ മാനേജര്‍ അടച്ചിട്ടിരുന്നു. മാനേജര്‍ നിര്‍ദേശിച്ച അധ്യാപികക്ക് ഹെഡ്മാസ്റ്റര്‍ ചുമതല കൈമാറി റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു സ്‌കൂള്‍ അടച്ചുപൂട്ടിയത്. എന്നാല്‍ നിലവില്‍ സീനിയോരിറ്റി പ്രകാരം ചുമതല ലഭിക്കേണ്ട അധ്യാപികക്ക് പകരം മറ്റൊരു അധ്യാപികക്ക് ചുമതല നല്‍കാനായിരുന്നു മാനേജരുടെ നിര്‍ദേശം. ഇത് നടപ്പിലാക്കാത്തതില്‍ പ്രകോപിതനായാണ് ഇയാള്‍ വിദ്യാലയം അടച്ചത്. ഇത് സംബന്ധിച്ച എ.ഇ.ഒ, ഡി.ഡി.ഇക്ക് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് ഇപ്പോള്‍ മാനേജര്‍ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്. മാനേജര്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം തന്നെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് എ.ഇ.ഒ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മാനേജര്‍ എന്ന നിലയില്‍ സ്‌കൂളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുകയും രേഖകള്‍ മുഴുവന്‍ പ്രധാനാധ്യാപികക്ക് കൈമാറാനാവശ്യപ്പെടുകയും ചെയ്തു കൊണ്ടാണ് ഉപഡയരക്ടര്‍ ഉത്തരവിറക്കിയത്. ജില്ലയില്‍ ആദ്യമായാണ് എയിഡഡ് സ്‌കൂള്‍ മാനേജരെ വിദ്യാഭ്യാസ വകുപ്പ് അയോഗ്യനാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."