HOME
DETAILS

പെരിയ ഇരട്ടക്കൊലക്കേസ്: യൂത്ത് കോണ്‍ഗ്രസ് എസ്.പി ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം

  
backup
February 26, 2019 | 3:26 AM

%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%af-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d

കാസര്‍കോട്: പെരിയ കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്തിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം സി.ബി.ഐയെ ഏല്‍പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ പൊലിസ് മേധാവിയുടെ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം.
കാസര്‍കോട് ഗവണ്‍മെന്റ് കോളജ് പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ച് ജില്ലാ പൊലിസ് മേധാവിയുടെ ഓഫിസിന് ഏതാനും മീറ്റര്‍ അകലെ ബാരിക്കേഡ്‌വച്ച് പൊലിസ് തടഞ്ഞു. ബാരിക്കേഡ് തകര്‍ക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.  ചില പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി നില്‍ക്കുകയും ചെയ്തു. ബാരിക്കേഡിനു മുകളില്‍ കയറിയ പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഏറേനേരം ബലപ്രയോഗം നടത്തി. തുടര്‍ന്ന് സമരക്കാര്‍ക്ക് നേരേ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്.
ക്രൈംബ്രാഞ്ച് അന്വേഷണം കൊണ്ട് കൈകഴുകാമെന്ന് ആരും കരുതേണ്ടെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി. പശ്ചിമ ബംഗാളിലെയും ത്രിപുരയിലേയും രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലെന്നും സി.പി.എം എന്ന് കേട്ടാല്‍ തന്നെ ജനം കാറി തുപ്പുന്ന കാലം വരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പെരിയ ഇരട്ടക്കൊലക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് തടിതപ്പാമെന്ന് ആരും കരുതേണ്ട. മുസ്തഫമാര്‍ക്കും കുഞ്ഞിരാമന്‍മാര്‍ക്കും അങ്ങനെ ഞെളിഞ്ഞ് നടക്കാനാവില്ല.
സി.പി.എം നേതാക്കള്‍ പറയുന്നതു പോലെയാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായിയുടെ പൊലിസിനേക്കാള്‍ നല്ലത് സി.ബി.ഐ അന്വേഷണമാണ്. ശരത്തിന്റെയും കൃപേഷിന്റെയും കൊലപാതകത്തില്‍ വ്യക്തമായ ഗൂഡാലോചനയുണ്ടെന്ന് സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്.
അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ച് ഗൂഡാലോചന നടത്തിയവരെ രക്ഷിക്കാനാണ് സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും ശ്രമമെന്ന് ഡീന്‍ കുര്യാക്കോസ് കുറ്റപ്പെടുത്തി.
ശരത്തിന്റെയും കൃപേഷിന്റെയും കുടുംബത്തിന് നീതി ലഭിക്കുന്നതിനായി ഏതറ്റം വരെയും പോകാന്‍ യൂത്ത് കോണ്‍ഗ്രസ് തയ്യാറാണെന്നും സമരത്തെ അടിച്ചമര്‍ത്താന്‍ നോക്കേണ്ടെന്നും ഡീന്‍ കുര്യാക്കോസ് മുന്നറിയിപ്പ് നല്‍കി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സാജിദ് മൗവ്വല്‍ അധ്യക്ഷനായി.
മാര്‍ച്ചില്‍ കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, സി.ആര്‍ മഹേഷ്, ശ്രീജിത്ത് മാടക്കല്‍, കരുണ്‍ താപ്പ, കെ. ഖാലിദ്, നൗഷാദ് ബ്ലാത്തൂര്‍, അഡ്വ. പ്രദീപ് കുമാര്‍, ഉണ്ണികൃഷ്ണന്‍ പൊയ്‌നാച്ചി, ഇ. ഷജീര്‍ സംബന്ധിച്ചു.

 

48 മണിക്കൂര്‍ നിരാഹാരം  ഇന്ന് തുടങ്ങും


കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ അന്വേഷണം സി.ബി.ഐയ്ക്ക വിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് പരിസരത്ത് 48 മണിക്കൂര്‍ നിരാഹാര സമരം നടത്തും. സമരത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിലിന്റെ അധ്യക്ഷതയില്‍ വി.എം സുധീരന്‍ നിര്‍വഹിക്കും. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടും യഥാര്‍ഥ പ്രതികളെയോ ഗൂഡാലോചന നടത്തിയവരേയോ അറസ്റ്റ് ചെയ്യാനില്ലെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി എ. ഗോവിന്ദന്‍ നായര്‍ അറിയിച്ചു. ജനപ്രതിനിധികള്‍ ഉള്‍പ്പെടേ ഗൂഢാലോചനയില്‍ പങ്കെടുത്തവരെല്ലാം അറസ്റ്റിലാവണം. ഇക്കാര്യത്തില്‍ പൊലിസ് കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്നും കേസിലെ പീതാംബരന്റേതടക്കമുള്ള വീടുകള്‍ സി.പി.എം സംസ്ഥാന നേതാക്കള്‍ സന്ദര്‍ശിച്ചത് കൊലപാതകത്തില്‍ സി.പി.എമ്മിനുള്ള പങ്കാണ് വ്യക്തമാക്കുന്നതെന്ന് വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂർ പാൽചുരത്ത് അറ്റകുറ്റപ്പണി; നവംബർ 13 വരെ ഗതാഗത നിയന്ത്രണം

Kerala
  •  a day ago
No Image

അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികനെ രക്ഷിക്കാനിറങ്ങിയ യുപി സ്വദേശിയും കുടുങ്ങി; രക്ഷിച്ച് ഫയർഫോഴ്സ്

Kerala
  •  a day ago
No Image

ശബരിമല സ്വർണക്കൊള്ള: സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തം; മന്ത്രിമാരെയും പ്രതിചേർക്കണം - വി.ഡി. സതീശൻ

Kerala
  •  a day ago
No Image

മുൻ എംപി ടി.എൻ പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരിയുടെയും ലക്ഷദ്വീപിന്റെയും ചുമതല

Kerala
  •  a day ago
No Image

ദുബൈയിൽ ജോലി തേടിയെത്തിയ ഇന്ത്യൻ പ്രവാസിയെ കാണാതായിട്ട് രണ്ടര വർഷം; പിതാവിനായി കണ്ണീരണിഞ്ഞ് മക്കൾ

uae
  •  a day ago
No Image

'ചരിത്രത്തിലെ എറ്റവും മികച്ചവൻ, പക്ഷേ വിവാദങ്ങൾ സൃഷ്ടിക്കുന്നു!'; മെസ്സിയുടെ ക്യാമ്പ് നൗ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനം

Football
  •  a day ago
No Image

ദളിത് ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: കേസെടുത്ത പൊലിസിനെതിരെ കേരള സർവകലാശാല സംസ്കൃത മേധാവി ഹൈക്കോടതിയിൽ

Kerala
  •  a day ago
No Image

​ഗതാ​ഗത മേഖലയിൽ വിപ്ലവം തീർത്ത് ദുബൈ; 320 കി.മീ വേഗതയിൽ സഞ്ചരിക്കുന്ന എയർ ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയം

uae
  •  a day ago
No Image

നീ കാരണം അവർ തരംതാഴ്ത്തപ്പെടും; 'നീ ഒരു അപമാനമാണ്, ലജ്ജാകരം!'; നെയ്മറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ബ്രസീലിയൻ താരം

Football
  •  a day ago
No Image

ന്യൂഡൽഹി സ്ഫോടനം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago