HOME
DETAILS
MAL
ശത്രുഘ്നന്‍ സിന്‍ഹ ബി.ജെ.പി വിടുന്നു
backup
June 15 2018 | 04:06 AM
പട്ന: ബി.ജെ.പി വിടാനൊരുങ്ങി ശത്രുഘ്നന്‍ സിന്‍ഹ. ബിഹാറിലെ പ്രതിപക്ഷ നേതാവും ആര്.ജെ.ഡി അധ്യക്ഷനുമായ തേജസ്വി യാദവ് സംഘടിപ്പിച്ച ഇഫ്താര്‍ ചടങ്ങിനെത്തിയപ്പോഴാണ് സിന്‍ഹ നിലപാട് വ്യക്തമാക്കിയത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്.ജെ.ഡിയുടെയോ കോണ്‍ഗ്രസിന്റെയോ ടിക്കറ്റില്‍ മത്സരിക്കുമെന്ന് സിന്‍ഹ വ്യക്തമാക്കി. പട്ന സാഹിബ് മണ്ഡലത്തില്‍നിന്നാണ് താന്‍ മത്സരിക്കുകയെന്നും സിന്‍ഹ വ്യക്തമാക്കി. 2014ല്‍ സിന്‍ഹ വിജയിച്ചതും ഇതേ മണ്ഡലത്തില്‍ നിന്നാണ്. നിതീഷ്കുമാറിന്റെ നേതൃത്വത്തില്‍ ബിഹാറിലെ എന്‍.ഡി.എ അംഗങ്ങളുടെ ഇഫ്താര്‍ ക്ഷണം നിരസിച്ചാണ് സിന്‍ഹ തേജസ്വിയുടെ ഇഫ്താറില്‍ പങ്കെടുത്തിരിക്കുന്നത്. അതേസമയം സിന്‍ഹക്കെതിരേ കടുത്ത നടപടിയെടുക്കണമെന്ന് ബിഹാര്‍ ബി.ജെ.പി ഘടകം ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."