പഞ്ചായത്തംഗത്തിനെതിരേ കേസ്
സുല്‍ത്താന്‍ ബത്തേരി: വടക്കനാട് ഗ്രാമസംരക്ഷണ സമിതി പ്രവര്‍ത്തകനും നൂല്‍പ്പുഴ പഞ്ചായത്ത് അംഗവുമായ ബെന്നി കൈനിക്കലിനെതിരേയാണ് പ്രേരണാ കുറ്റം ചുമത്തി വനം വകുപ്പ് കേസെടുത്തത്. കഴിഞ്ഞയാഴ്ച് വനംവകുപ്പിനെതിരായ പ്രതിഷേധ സമരത്തിനിടെ കാട്ടാനശല്യം പരിഹരിച്ചില്ലെങ്കില്‍ കാടു കത്തുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് ജനങ്ങള്‍ തീരിയുമെന്ന് സമരത്തിന് നേത്യത്വം നല്‍കുന്നതിനിടെ ബെന്നി കൈനിക്കല്‍ പറഞ്ഞെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും കുറിച്യാട് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രതീഷന്‍ പറഞ്ഞു. അതേസമയം വയനാട് വന്യജീവി സങ്കേതം മേധാവിയുടെ പ്രതികാര നടപടിയാണെന്നും വനമേഖലയില്‍ തീപടര്‍ന്നത് വനം വകുപ്പിന്റെ സൃഷ്ടിയാണെന്നും സംശയിക്കുന്നതായും ബെന്നി കൈനിക്കല്‍ പറഞ്ഞു. തീ പടര്‍ന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പ് സ്വതന്ത്ര എജന്‍സിയെകൊണ്ട് അന്വേഷിച്ച് സത്യം പുറത്ത് കൊണ്ടുവരണം. വനം വകുപ്പിന്റെ തെറ്റായ നടപടികള്‍െക്കതിരേ പ്രവര്‍ത്തിക്കുന്ന ഗ്രാമ സംരക്ഷണ സമിതിയെ മറ്റുള്ളവര്‍ക്ക് മുന്നില്‍ താറടിച്ച് കാണിക്കുന്ന നടപടിയാണ് വനം വകുപ്പ് സ്വികരിക്കുന്നതെന്നും ബെന്നി കൈനിക്കല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."