അപ്പര്‍ കുട്ടനാട്ടില്‍ വീണ്ടും താറാവുകള്‍ കൂട്ടത്തോടെ ചാകുന്നു
ഹരിപ്പാട്: വിളവെടുപ്പ് ആരംഭിക്കാനിരിക്കെ അപ്പര്‍ കുട്ടനാട്ടില്‍ വീണ്ടും താറാവുകള്‍ കൂട്ടത്തോടെ ചാകുന്നു. നിരണം പ്ലാംചുവട്ടില്‍ ശൗമേല്‍, വീയപുരം കണ്ണമ്മാലില്‍ വര്‍ഗീസ് മത്തായി, കണ്ണമ്മാലില്‍ കുര്യന്‍ ഏബ്രഹാം, ഇസ്മാഈല്‍ നിഹാസ് മന്‍സില്‍ എന്നിവരുടെ താറാവുകളാണ് കൂട്ടത്തോടെ ചത്തത്.
ശൗമേലിന്റെ മൂന്ന് മാസം പ്രയമുള്ള 1500 താറാവുകളാണ് കഴിഞ്ഞ രണ്ടു ദിവസമായി ചത്തത്. വര്‍ഗ്ഗീസ് മത്തായിയുടെ 250 ഉം കുര്യന്‍ ഏബ്രഹാമിന്റെ 200 ഉം ഇസ്മാഈലിന്റെ 100 താറാവുകളും ചത്തു. ഇവയും ഏകദേശം മുട്ട പരുവമെത്തിയവയാണ്. താറാവുകളുടെ കാഴ്ച നഷ്ടപ്പെട്ട നിലയില്‍ തൂക്കം അനുഭവപ്പെടുകയും ഒരു ദിവസം കഴിയുമ്പോഴേക്കും കുഴഞ്ഞുവീണ് ചാകുകയുമാണ്.
ശൗമേലിന്റെ 5700 കൂട്ടത്താറാവില്‍ നിന്നാണ് 1500 എണ്ണം ചത്തത്. ബാക്കിയുള്ളവയില്‍ പകുതിയിലധികം താറാവുകള്‍ക്കും തൂക്കം അനുഭവപ്പടുന്നുണ്ട്.
വീയപുരം മുണ്ടുതോട് പാടശേഖരത്തിനു കിഴക്ക് കൊമ്പങ്കേരി പാടശേഖരത്തില്‍ തീറ്റയ്ക്കായി വിട്ട താറാവുകളാണ് കൂടുതലും ചത്തത്. രണ്ട് മാസത്തിനകം വിളവെടുപ്പ് ആരംഭിക്കാനിരിക്കെയാണ് താറാവുകളുടെ കൂട്ടത്തോടെയുള്ള ചാകല്‍. ചാകുന്നതിനനുസരിച്ച് പാടശേഖരത്തില്‍ തന്നെ കുഴിയെടുത്തു മൂടുകയാണ് മൂന്നു പതിറ്റാണ്ടായി താറാവു കൃഷി മേഖലയില്‍ സജീവമായിട്ട് പ്രവര്‍ത്തിക്കുന്നയാളാണ് ഈ കര്‍ഷകന്‍.
കൂട്ടത്തോടെ ചാകാന്‍ തുടങ്ങിയതോടെ നിരണം മൃഗാശുപത്രിയില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വെറ്ററിനറിസര്‍ജന്‍ ഡോക്ടര്‍ മോഹന്‍ തോമസ്, ഡോ.ബാബു. സാംക്രമീക രോഗ വിദഗ്ദ ഡോ. ശുഭ എന്നിവര്‍ എത്തി താറാവുകളുടെ സാമ്പിള്‍ ശേഖരിച്ച് തിരുവനന്തപുരം ലാബില്‍ പരിശോധനയ്ക്കായി അയച്ചു.
റിപ്പോര്‍ട്ട് ലഭിച്ചെങ്കിലേ മരണ കാരണം വ്യക്തമാകൂ എന്ന് ഡോ. മോഹന്‍ തോമസ് പറഞ്ഞു . പ്രതിരോധകുത്തിവെയ്പ് എടുത്ത താറാവുകളാണ് ചത്തത്. ഒരു താറാവിനു ഏകദേശം 200 രൂപ വില വരുമെന്ന് കര്‍ഷകന്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."