HOME
DETAILS
MAL
തൃശൂര്‍ പൂരത്തിന് കൊടിയേറി
backup
April 27 2020 | 01:04 AM
തൃശൂര്‍: ആനയും മേളവുമില്ലാതെ അഞ്ചുപേരുടെ സാന്നിധ്യത്തില്‍ നിശബ്ദമായി തൃശൂര്‍ പൂരം കൊടിയേറി. രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുള്ള പൂരം മുന്‍കാലങ്ങളില്‍ ഉപേക്ഷിച്ചിട്ടുണ്ടെങ്കിലും ആനകള്‍ പോലുമില്ലാതെ തിരുവമ്പാടിയിലും പാറമേക്കാവിലും ചടങ്ങ് നടത്തുന്നത് ആദ്യമായാണ്.
ഇന്നലെ പന്ത്രണ്ടോടെ ലോക്ക് ഡൗണ്‍ നിയന്ത്രണം പാലിച്ചായിരുന്നു കൊടിയേറ്റം. തിരുവമ്പാടിയില്‍ മേല്‍ശാന്തി പ്രദീപ് നമ്പൂതിരി പൂജിച്ച് നല്കിയ കൊടിക്കൂറ ദേവസ്വം ജോയിന്റ് സെക്രട്ടറി രവി മേനോന്, കമ്മിറ്റി അംഗങ്ങളായ കെ. ഗിരീഷ്, ജയചന്ദ്രന്, പ്രശാന്ത് മേനോന്, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്ന് ഉയര്‍ത്തി. വൈകിട്ട് നാലരയോടെ വലംതല കൊട്ടി തിടമ്പ് നെഞ്ചോട് അടുക്കിപ്പിടിച്ച് മേല്‍ശാന്തിമാര്‍ പടിഞ്ഞാറെ ചിറയിലെത്തി ആറാട്ട് നടത്തി മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."