കേരളത്തിലും പശുവിനെ കൊല്ലാന്‍ സമ്മതിക്കില്ല: കെ.സുരേന്ദ്രന്‍
മലപ്പുറം: ബീഫ് വിഷയത്തില്‍ പ്രകോപനപരമായ നിലപാടുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ രംഗത്ത്. കേരളത്തിലും പശുവിനെ കൊല്ലാന്‍ അനുവദിക്കില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മലപ്പുറത്ത് എന്നല്ല, കേരളത്തിലൊരിടത്തും ഇത് അനുവദിക്കില്ലെന്നും പശുവിനെ കൊല്ലാന്‍ ധൈര്യമുള്ളവരെ വെല്ലുവിളിക്കുന്നതായും മലപ്പുറത്ത് സ്വകാര്യ ചാനലിന്റെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രസ്താവന മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വെട്ടിലാക്കി. വിജയിച്ചാല്‍ മണ്ഡലത്തിലെങ്ങും നല്ല ബീഫ് ലഭ്യമാക്കുമെന്നായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശിന്റെ പ്രസ്താവന. മണ്ഡലത്തില്‍ ഗുണമേന്മയുള്ള ബീഫ് കടകള്‍ തുടങ്ങുമെന്നും ബീഫ് നിരോധനത്തെ അനുകൂലിക്കുന്നു എന്നതിന്റെ പേരില്‍ തനിക്കാരും വോട്ടു ചെയ്യാതിരിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തുടര്‍ന്ന് ബീഫ് വിഷയത്തില്‍ നിലപാട് മയപ്പെടുത്തി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രസ്താവനയിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രകോപനപരമായ രീതിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്റെ വെല്ലുവിളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."