അല്‍വാര്‍ സംഭവത്തെ മതവത്കരിക്കരുത്; കൊന്നിട്ടില്ലെന്ന പ്രസ്താവന തിരുത്തി നഖ്‌വി
ന്യൂഡല്‍ഹി: പശുക്കടത്താരോപിച്ച് രാജസ്ഥാനില്‍ ആരേയും തല്ലക്കൊന്നിട്ടില്ലെന്ന പ്രസ്താവന തിരുത്തി കേന്ദ്ര മന്ത്രി അബ്ബാസ് നഖ്‌വി. സംഭവത്തെ മതങ്ങളുമായി കൂട്ടിക്കുഴക്കരുതെന്നാണ് നഖ്‌വിയുടെ ഇന്നത്തെ വിശദീകരണം.
'കൊലപാതകമായാലും എന്തായാലും കുറ്റകൃത്യം കുറ്റകൃത്യം തന്നെയാണ്. കുറ്റവാളി കുറ്റവാളിയും. അവര്‍ കൊലപാതകിയോ ഗുണ്ടയോ അപരാധിയോ ആവട്ടെ. കുറ്റവാളികളെ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ വേര്‍തിരിക്കരുത്.' നഖ്‌വി രാജ്യസഭയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നഖ്‌വി നടത്തിയ പരാമര്‍ശത്തില്‍ രാജ്യസഭയില്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണം. അങ്ങിനെയൊരു സംഭവം ഉണ്ടായിട്ടേയില്ലെന്നായിരുന്നു മുക്താര്‍ അബ്ബാസ് നഖ്‌വി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞത്.
രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് മധുസൂദന്‍ മിസ്ത്രിയുടെ പ്രമേയത്തില്‍ ചര്‍ച്ച നടക്കുമ്പോഴാണ് നഖ്‌വിയുടെ പ്രസ്താവന. പ്രതിപക്ഷം പറയുന്നതു പോലെ ഒന്നും രാജസ്ഥാനില്‍ സംഭവിച്ചിട്ടില്ല. തെറ്റായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളുടെ നടപടിയെ സംസ്ഥാന സര്‍ക്കാര്‍ അപലപിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
അതിനിടെ സംഭവത്തില്‍ മൂന്നാഴ്ചക്കകം വിശദീകരണം നല്‍കാന്‍ സുപ്രിം കോടതി രാജസ്ഥാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
പശുക്കളെ കടത്തിയെന്നാരോപിച്ച് ശനിയാഴ്ചയാണ് പെഹ്‌ലുഖാനെ ഗോ സംരക്ഷകര്‍ മര്‍ദിച്ചത്. തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇയാള്‍ തിങ്കളാഴ്ച രാത്രിയാണ് മരിച്ചു. പെഹ്‌ലു ഖാന്‍ ഉള്‍പ്പെടെ നാലു പേരാണ് ഗോ രക്ഷകരുടെ മര്‍ദനത്തിനിരയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."