സഊദിയിൽ നിന്നും മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവരങ്ങൾ എംബസി ശേഖരിക്കുന്നു, ഇവിടെ രജിസ്റ്റർ ചെയ്യാം
റിയാദ്: കൊവിഡ്-19 വൈറസ് വ്യാപന പശ്ചാത്തലത്തിൽ വിമാന സർവ്വീസ് മുടങ്ങിയതോടെ സഊദിയിൽ കുടുങ്ങിയവരുടെ വിവരങ്ങൾ ശേഖരിക്കാൻ റിയാദിലെ ഇന്ത്യൻ എംബസി ആരംഭിച്ചു. വിവര ശേഖരണം പൂർത്തിയാകുന്നതോടെ മടങ്ങേണ്ടവരെ കൊണ്ട് പോകാനുള്ള സംവിധാനം കേന്ദ്ര സർക്കാർ ഒരുക്കുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തിൽ അന്തിമ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ ആരൊക്കെ എന്നറിയാനുള്ള വിവര ശേഖരണം മാത്രമാണെന്ന് എംബസി പ്രത്യേകം പറയുന്നുണ്ട്.
റിയാദ് ഇന്ത്യൻ എംബസിയാണ് സഊദിയിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നത്. ഇതിനായി പ്രത്യേക ലിങ്ക് അധികൃതർ ഒരുക്കിയിട്ടുണ്ട്. https://t.co/K5Hbmr4cFP എന്ന ലിങ്കില്‍ കയറിയാണ് രജിസ്‌ട്രേഷൻ പൂർത്തീകരിക്കേണ്ടത്. ഒരാളുടെ വിവരം മാത്രമേ ചേർക്കാനാവൂ. കുടുംബാംഗങ്ങളുടെ വിവരങ്ങൾ ചേർക്കണമെങ്കിൽ ഓരോരുത്തർക്കും വേണ്ടി ഓരോ ഫോമുകൾ പൂരിപ്പിക്കണം. ആവശ്യമായ എല്ലാവിവരങ്ങളും നൽകി സബ്മിറ്റ് ചെയ് താൽ മാത്രം മതി.
കേന്ദ്ര സർക്കാർ അനുമതി ലഭ്യമാകുന്ന മുറക്ക് ഇവരെ നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ കൈകൊണ്ടേക്കും. ഇതിന് മുന്നോടിയായാണ് പോകാന്‍ ആഗ്രഹിക്കുന്നവരുടെ പട്ടിക ഇന്ത്യന്‍ എംബസി തയ്യാറാക്കുന്നത്. എന്നു മുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്നത് തീരുമാനിച്ചിട്ടില്ലെന്നും എംബസി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."