ആറ്റിങ്ങല്‍ നഗരസഭാ ബജറ്റ്; അടിസ്ഥാന മേഖലക്ക് പ്രധാന പരിഗണന
ആറ്റിങ്ങല്‍: റോഡ് ഗതാഗതത്തിനും ഭവനനിര്‍മാണത്തിനും പരിഗണന നല്‍കുന്ന ആറ്റിങ്ങല്‍ നഗരസഭാ ബജറ്റ് അവതരിപ്പിച്ചു. റോഡ് ഗതാഗതത്തിനു 3.48 കോടിയും ഭവന നിര്‍മാണത്തിന് 2.30 കോടിയുമാണു നീക്കിവച്ചത്. ദേശീയ തൊഴിലുറപ്പിനു 2.50 കോടി, പട്ടികജാതി ക്ഷേമത്തിന് 1.72 കോടി, ശുചിത്വത്തിന് 1.39 കോടി, സാമൂഹ്യ ക്ഷേമത്തിന് 88,20000 രൂപ, വിദ്യാഭ്യാസത്തിനു 83,62,915 രൂപ, ആരോഗ്യ മേഖലക്ക് 75,29,585, വൃദ്ധ ശിശു ക്ഷേമത്തിന് 73,20,000 രൂപ എന്നിങ്ങനെ വകയിരുത്തി.
വനിതാ ക്ഷേമത്തിന് 54,15,625 രൂപ, മൃഗ സംരക്ഷണത്തിന് 6145000 രൂപ, കാര്‍ഷിക മേഖലയ്ക്ക് 5383675 രൂപ, കുടിവെള്ള വിതരണത്തിന് 29,03,600 രൂപ, വൈദ്യുത മേഖലയ്ക്ക് 24,00,000 രൂപ, പ്രകൃതി ദുരന്തനിവാരണത്തിന് 20,75,000 രൂപ, പട്ടിക വര്‍ഗ ക്ഷേമത്തിന് 192000 രൂപയുമാണു പ്രധാനമായും ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്.
ടൗണിലെ എല്ലാ പട്ടികജാതി കുടുംബങ്ങള്‍ക്കും ഭൂമി നല്‍കി സംസ്ഥാനത്തിനു മാതൃകയായ ആറ്റിങ്ങല്‍ നഗരസഭ ഒരുമാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും. ആലംകോട് ഗവ. ഡിസ്‌പെന്‍സറി, വാമനപുരം നദിയില്‍ മുള്ളിയില്‍ കടവില്‍ മേല്‍പാലം, വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ പുതിയ മെറ്റര്‍ണിറ്റി ബ്ലോക്ക്, കുഴിമുക്കില്‍ ഗവ. സിദ്ധ ഡിസ്‌പെന്‍സറി, മിനി കമ്മ്യൂണിറ്റി ഹാള്‍, കൊടുമത്തും വിളയില്‍മൂലയിലും വനിതാ വ്യവസായ കേന്ദ്രം, പട്ടണത്തിലെ പ്രധാന കവലകളായ കച്ചേരി ജങ്ഷന്‍, കിഴക്കേ നാല്മുക്ക് ജങ്ഷന്‍ എന്നിവ ആധുനികവല്‍ക്കരിക്കും.
എല്ലാ വനിതകളെയും കുടുംബശ്രീ അംഗമാക്കുന്നതിന് ശ്രീപാദം പദ്ധതി, ജലസംരക്ഷണത്തിനായി ജലം ശുദ്ധം സമൃദ്ധം പദ്ധതി എന്നിവ ആരംഭിക്കും. വീടുകളില്‍ മത്സ്യകൃഷി, കുടിവെള്ള വിതരണം എന്നിവ സമ്പൂര്‍ണമാക്കും. കുടുംബശ്രീക്ക് സ്ഥിരം വിപണന സംവിധാനം ഏര്‍പ്പെടുത്തും. മാലിന്യസംസ്‌കരണ പ്ലാന്റ് ആധുനികവല്‍ക്കരിക്കും. നഗരസഭയുടെ കൈയേറിയ വസ്തുക്കള്‍ തിരിച്ചുപിടിക്കും. പ്രധാന ജങ്ഷനുകളില്‍ എയ്‌റോബിന്‍ സ്ഥാപിക്കും.
താലൂക്ക് ആശുപത്രിയില്‍ കുടുക്കല്‍ ചികിത്സാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു പുറമെ ഫിസിയോ തെറാപ്പി യൂനിറ്റ് ആരംഭിക്കുമെന്നും ബജറ്റില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."