HOME
DETAILS
MAL
വൈദ്യുതി ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാന്‍ കണ്‍സ്യൂമര്‍ ഗ്രൂപ്പിനു രൂപം നല്‍കുമെന്ന് കമ്മിഷന്
backup
March 01 2019 | 19:03 PM
കൊച്ചി: വൈദ്യുതി ഉപഭോക്താക്കളുടെ പരാതികള്‍ തീര്‍പ്പാക്കാന്‍ ജില്ലാതലത്തില്‍ കണ്‍സ്യൂമര്‍ ഗ്രൂപ്പിനു രൂപം നല്‍കുമെന്ന് കേരള ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷന് കംപ്ലൈയിന്റ് എക്സാമിനര്‍ ചെറിയാന് വര്‍ഗീസ്.
ഈ ഗ്രൂപ്പുകള്‍ കമ്മിഷന് മുന്‍പാകെ പരാതി അവതരിപ്പിച്ച് വേഗത്തില്‍ പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആരംഭിച്ച സമ്പൂര്‍ണ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പ്രദര്‍ശനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപഭോക്താക്കളും ജീവനക്കാരും തമ്മിലുള്ള പോരും ആശയവിനിമയത്തിലെ അപാകതയുമാണ് പരാതികളുടെ മുഖ്യ കാരണം. ഇത് പരിഹരിക്കാനും പരിശീലനം നല്കാനുമായി അടുത്ത സാമ്പത്തിക വര്‍ഷം ഇരു വിഭാഗക്കാര്‍ക്കുമായി 24 ശില്പശാലകള് സംഘടിപ്പിക്കുമെന്ന് കമ്മിഷന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."