HOME
DETAILS

ഒരു മരണം ഓര്‍മ്മിപ്പിക്കുന്നത്

  
backup
May 03 2020 | 01:05 AM

luxury-houses-in-kerala

 


ദുബൈയില്‍ അന്തരിച്ച പ്രവാസി സംരംഭകന്‍ അറക്കല്‍ ജോയിയുടെ ശവസംസ്‌കാരം വയനാട്ടില്‍ വെള്ളിയാഴ്ച നടന്നു. അദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന് നിരവധി വാര്‍ത്തകള്‍ പ്രചരിക്കുന്നു. അറക്കല്‍ ജോയി എന്ന സാധാരണക്കാരന്റെ അത്യുന്നതങ്ങളിലേക്കുള്ള വളര്‍ച്ചയുടെ അമ്പരപ്പിക്കുന്ന കഥകള്‍, അദ്ദേഹത്തിന്റെ ജീവിതാവസാനത്തിലേക്ക് നയിച്ച സംഭവ വികാസങ്ങളെ കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ - അവയില്‍ ഏറ്റവും തെളിമയാര്‍ന്നു നില്‍ക്കുന്നത് അറക്കല്‍ പാലസ് എന്ന അദ്ദേഹം മാനന്തവാടിയില്‍ പണികഴിപ്പിച്ച വീടിന്റെ ചിത്രമാണ്. പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു കൊട്ടാരം. പതിനയ്യായിരമോ ഇരുപത്തിഅയ്യായിരമോ അതില്‍ കൂടുതലോ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള അറക്കല്‍ പാലസ് ഇന്ന് കിളിയൊഴിഞ്ഞ കൂട്.


അറക്കല്‍ പാലസിനൊപ്പം വലിപ്പമുള്ളതോ അതിനേക്കാള്‍ വലുതോ ആയ വീടുകള്‍ കേരളത്തില്‍ വേറയുമുണ്ട്. അക്ഷരാര്‍ഥത്തില്‍ തന്നെ കൊട്ടാരങ്ങള്‍. കേരളത്തിനു പുറത്തുമുണ്ട് കൊട്ടാര സമാനമായ വീടുകള്‍. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുട വീടാണു പോലും ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഭവനം. നാലു പേര്‍ മാത്രമടങ്ങുന്ന വീടിന് 27 നിലകളാണുള്ളത്. ഒരു ബില്യണ്‍ ഡോളറായിരുന്നു അതിന്റെ നിര്‍മ്മാണച്ചെലവ്. മൂന്നു ഹെലിപാഡുകള്‍ ആ വീട്ടിലുണ്ട്. തൂക്കുപൂന്തോട്ടങ്ങളുടെ നാല് നിലകള്‍. അറുന്നൂറ് വേലക്കാര്‍. തന്റെ ഭാര്യയ്ക്ക് അറുപത് മില്യണ്‍ ഡോളര്‍ വില വരുന്ന ജെറ്റ് വിമാനം സമ്മാനമായി നല്‍കിയ മുകേഷ് അംബാനി ഇങ്ങനെയൊരു വീടുണ്ടാക്കിയതില്‍ അതിശയമില്ല. പക്ഷേ ജനസംഖ്യയില്‍ നാല്‍പ്പതു ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ ചേരികളില്‍ ചെറ്റക്കുടിലുകളില്‍ കഴിയുന്ന ഒരു നഗരത്തിലാണ് ഈ വീട് എന്ന് ഓര്‍ക്കുന്നത് നന്ന്.
ഫോര്‍ബ്‌സ് മാസികയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ ശതകോടീശ്വരന്മാര്‍ വര്‍ധിക്കുകയാണ്. രാജ്യത്തെ മഹാ ഭൂരിപക്ഷത്തിന്റെയും പ്രതിമാസ വരുമാനത്തിന്റെ ആറോ ഏഴോ ഇരട്ടി വരും ഈ ശതകോടീശ്വരന്മാര്‍ നടത്തുന്ന വിവാഹ വിരുന്നുകളിലെ ഒരു പ്‌ളേറ്റ് ഭക്ഷണത്തിന്റെ വില എന്ന് ഒരിക്കല്‍ സാമൂഹ്യ ചിന്തകനായ ഹര്‍ഷ് മന്ദര്‍ എഴുതുകയുണ്ടായി. അംബാനിയോളം വരികയില്ലെങ്കിലും അദ്ദേഹവുമായി വര്‍ഗപരമായി താദാത്മ്യം പ്രാപിക്കാന്‍ വെമ്പുന്ന സമ്പന്നര്‍ നമ്മുടെ നാട്ടിലും ധാരാളമുണ്ട്. അവര്‍ നാല്‍പ്പത്തിഅയ്യായിരവും അമ്പതിനായിരവും ചതുരശ്രയടിവിസ്തൃതിയും നൃത്തമണ്ഡപവും നീന്തല്‍ക്കുളവുമൊക്കെയുള്ള രമ്യഹര്‍മ്മ്യങ്ങളാണ് നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്. ഭവന നിര്‍മ്മാണത്തിലെ ആഡംബരത്തിനു വേണ്ടിയാണ് മലയാളിയുടെ വരുമാനത്തിന്റെ വലിയൊരു പങ്ക് വകയിരുത്തപ്പെടുന്നത്.
കേരളത്തില്‍ താമസിക്കാന്‍ ആളില്ലാതെ പൂട്ടിക്കിടക്കുന്ന നിരവധി പടുകൂറ്റന്‍ വീടുകളും ഫ്‌ളാറ്റുകളും ഉണ്ടെന്നാണ് കണക്ക്. വീട് എന്ന പേരില്‍ ഒട്ടേറെ പ്രസിദ്ധീകരണങ്ങളുമുണ്ട് മലയാളത്തില്‍. എങ്ങനെ അതിഗംഭീരമായ വീടുണ്ടാക്കാം, എങ്ങനെ അവയുടെ ഉള്ളടക്കങ്ങളില്‍ അലങ്കാരപ്പണികള്‍ ഒരുക്കാം, കമനീയമായ ഉദ്യാനങ്ങള്‍ നിര്‍മ്മിക്കാം എന്നൊക്കെയുള്ള വിഷയങ്ങളാണ് അവയിലെ പ്രതിപാദ്യം.


പ്രോപ്പര്‍ട്ടി ഷോകള്‍ നമ്മുടെ നഗരങ്ങളില്‍ സാധാരണം. ഭവന നിര്‍മ്മാണത്തിന് ഇഷ്ടം പോലെ വായ്പ നല്‍കാന്‍ ബാങ്കുകള്‍ തയാര്‍. വീടു നിര്‍മ്മാണത്തിലെ ആഡംബരം മലയാളിയുടെ ദൗര്‍ബല്യമാണ് എന്ന് പറയേണ്ടിവരും. നമ്മുടെ ടെലിവിഷന്‍ ചാനലുകളിലെ ഒരു ജനപ്രിയ പരിപാടിയാണല്ലോ സുന്ദരമായ ഭവനങ്ങള്‍ അവതരിപ്പിച്ച് കൊതിപ്പിക്കുന്ന ഇനങ്ങള്‍. കലശലായ ഭവന ഭ്രമത്തില്‍ നിന്നാണ് പതിനയ്യായിരവും ഇരുപതിനായിരവും ചതുരശ്ര അടി വിസ്തൃതിയുള്ള പാലസുകള്‍ ഉയര്‍ന്നു പൊങ്ങുന്നത്.ഇത് മുകേഷ് അംബാനിയെപ്പോലെയുള്ള സമ്പന്നരുടെ മാത്രം വീക്‌നസ്സ് അല്ല. ഏത് നേരവും സാധാരണക്കാരെപ്പറ്റി സംസാരിച്ചു കൊണ്ടിരിക്കുന്ന നരേന്ദ്രമോദിയുടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത് നോക്കൂ. ഡല്‍ഹി നഗരം പുനര്‍നിര്‍മ്മിക്കുന്നതിനുള്ള സെന്‍ട്രല്‍ വിസ്റ്റ എന്ന ഒരു പദ്ധതിയുണ്ട് സര്‍ക്കാരിന്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അതനുസരിച്ച് രാജ്പഥില്‍ പ്രധാനമന്ത്രിക്ക് വേണ്ടി പുതിയ ഒരു വീട് നിര്‍മ്മിക്കുന്നു. നൂറുകണക്കിന് കോടി രൂപ മുടക്കിയാണ് ഈ ആഡംബര വീട് പണിയുന്നത്. മൂവായിരം കോടി രൂപ ചെലവിട്ട് സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയുണ്ടാക്കിയതിന്റെയും ഇരുപതിനായിരം കോടിയിലധികം രൂപ ചെലവിട്ട് പുതിയ രാഷ്ട്രപതി ഭവന്‍ നിര്‍മിക്കുന്നതിന്റെയും പിന്നിലുള്ള മനശ്ശാസ്ത്രം തന്നെയാണ് പുതിയ കെട്ടിട നിര്‍മ്മാണത്തിനു പിന്നിലുമുള്ളത്. സാധാരണമായ ജീവിത സാഹചര്യങ്ങളില്‍ നിന്ന് വന്ന്, നാട്ടില്‍ ചായവിറ്റ് വളര്‍ന്ന ഒരു പ്രധാനമന്ത്രിക്ക് പത്തു ലക്ഷം രൂപ വിലയുള്ള സ്വന്തം പേര് തുന്നിച്ചേര്‍ത്ത കുപ്പായം ധരിക്കാന്‍ മടിയില്ലാഞ്ഞതെന്ത് കൊണ്ട് എന്ന് അതിശയിച്ചവര്‍ക്ക് പുതിയ വീട് നിര്‍മ്മാണത്തോടെ കാര്യങ്ങള്‍ പിടികിട്ടിക്കാണും. അതി ദരിദ്രമായ ജീവിതാവസ്ഥകളില്‍ നിന്നു ഉയര്‍ന്നുവന്ന് മഹാസമ്പന്നനായി മാറിയ ധിരുഭായ് അംബാനിയുടെ പിന്‍മുറക്കാരുടെ മനോനില തന്നെയാണ് പ്രധാനമന്ത്രിക്കും എന്ന് തന്നെ ആണോ നാം കരുതേണ്ടത്?


വിശ്വ പ്രശസ്ത റഷ്യന്‍ എഴുത്തുകാരനായ ലിയോ ടോള്‍സ്റ്റോയിയുടെ ഒരു കഥയുണ്ട് - ഒരാള്‍ക്ക് എത്ര ഭൂമി വേണം? സൂര്യനസ്തമിക്കുന്നതിന് മുമ്പ് ഒരാള്‍ക്ക് എത്ര ദൂരം ഓടിയോടി തിരിച്ച് ഓട്ടം തുടങ്ങിയസ്ഥലത്ത് എത്താന്‍ കഴിയുമോ അത്രയും ഭൂമി അയാള്‍ക്ക് കിട്ടും എന്നാണ് കഥയിലെ വ്യവസ്ഥ. കഥയിലെ മനുഷ്യന്‍ ഓടിയോടി തളര്‍ന്നു. പക്ഷേ കൂടുതല്‍ ഭൂമി സ്വന്തമാക്കാനുള്ള ആര്‍ത്തി മൂലം അയാള്‍ ഓടിക്കൊണ്ടേയിരുന്നു. ഒടുവില്‍ തിരിച്ചെത്തുന്ന സമയമായി. അയാള്‍ തളര്‍ന്നു വീണു മരിക്കുകയും ചെയ്തു. ഒരാള്‍ക്ക് എത്ര ഭൂമി വേണമെന്ന ഈ കഥ ഒരു പാട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഒരാള്‍ക്ക് എത്ര സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള വീട് വേണം? എത്ര കേടി രൂപ വിലയുള്ള ആഡംബര വാഹനം വേണം? വിവാഹ വിരുന്നൊരുക്കുമ്പോള്‍ എത്രകണ്ട് ആഡംബരം പാലിക്കണം? സാമാന്യമായ ജീവിത സൗകര്യങ്ങള്‍ക്കപ്പുറത്തേക്ക് ഒരാള്‍ക്ക് എന്തൊക്കെ വേണം?
അറക്കല്‍ പാലസിന്റെ ഉടമ ആറടി മണ്ണില്‍ വിശ്രമിക്കുന്നു. ലോകം ജയിച്ച എല്ലാവരും വെറും കൈയോടെ തിരിച്ചു പോകുന്നു. സ്വന്തം കല്ലറക്കും താന്‍ പാര്‍ത്ത രമ്യഹര്‍മ്മ്യത്തിന്നുമിടയിലുള്ള ദൂരം നിരന്തരമായി ഓരോരുത്തരേയും ഓര്‍മ്മിപ്പിക്കുന്നത് മറ്റെന്താണ്?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago