HOME
DETAILS

കര്‍ഷകര്‍ക്കെതിരേയുള്ള ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കണം: ഉമ്മന്‍ചാണ്ടി

  
backup
March 01 2019 | 20:03 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3

ആര്‍പ്പൂക്കര: കര്‍ഷകര്‍ക്കെതിരേ ബാങ്കുകള്‍ സ്വീകരിക്കുന്ന ജപ്തി നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കടക്കെണിമൂലം സംസ്ഥാനത്ത് നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടും ആവശ്യമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവുന്നില്ല. ബാങ്കുകളുടെ ജപ്തി നോട്ടിസ് ലഭിച്ചതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ക്ഷീരകര്‍ഷകന്‍ അമയന്നൂര്‍, പാലമൂട് പി.എന്‍ വിനോദ് കുമാറിനെ (51) സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ 10 കര്‍ഷകര്‍ കടക്കെണിമൂലം ഇതുവരെ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. നിരുത്തരവാദപരമായ സമീപനം മാറ്റി ബാങ്ക് അധികൃതരുമായി അടിയന്തരമായി ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ പ്രശ്‌നം പരിഹരിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.


ആത്മഹത്യ ചെയ്ത വിവരം ശ്രദ്ധയില്‍പ്പെട്ടില്ലെന്ന മന്ത്രി എ.കെ ബാലന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് താന്‍ അതിന് മറുപടി പറയില്ലെന്നും പ്രശ്‌ന പരിഹാരമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 40,000 രൂപ സര്‍ക്കാര്‍ നല്‍കാമെന്ന് പറഞ്ഞെങ്കിലും 3000 രൂപ മാത്രമാണ് കിട്ടിയതെന്നുമാണ് കലക്ടറില്‍ നിന്ന് അറിയാന്‍ കഴിഞ്ഞതെന്നും വിനോദിനെ സഹായിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുവാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  14 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  19 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  24 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  39 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  an hour ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago