പ്രതിഷേധക്കാരെ പിന്തുണച്ച് ട്രംപ് 'വളരെ നല്ല മനുഷ്യര്‍!'
വാഷിങ്ടണ്‍: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അമേരിക്കയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്നവരെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മിഷിഗണിലെ പ്രധാന വീഥികളില്‍ ആയുധങ്ങളുമായി പ്രതിഷേധിച്ചവരെക്കുറിച്ച്, അവര്‍ വളരെ നല്ല മനുഷ്യരാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മിഷിഗണില്‍ തോക്കുകള്‍ അടക്കം കൈകളിലേന്തിയായിരുന്നു പ്രതിഷേധങ്ങള്‍ നടന്നിരുന്നത്. പ്രതിഷേധക്കാരുമായി രമ്യതയിലെത്താന്‍ ഗവര്‍ണര്‍ക്കു ട്വിറ്ററിലൂടെ ട്രംപ് നിര്‍ദേശം നല്‍കുകയും ചെയ്തു. ജീവിതം വഴിമുട്ടിയതിനാലാണ് അവര്‍ പ്രതിഷേധിക്കുന്നതെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. നേരത്തെയും വിവിധ സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങള്‍ക്കെതിരേ ട്രംപ് രംഗത്തെത്തിയിരുന്നു.
ബ്രസീല്‍ പ്രസിഡന്റ് ജയര്‍ ബോല്‍സനാരോയും നിയന്ത്രണങ്ങള്‍ക്ക് എതിരായിരുന്നു. ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ച ആരോഗ്യമന്ത്രിയെ പുറത്താക്കിയിരുന്ന അദ്ദേഹം, ബ്രസീലിയയില്‍ നിയന്ത്രണങ്ങള്‍ക്കെതിരേ നടന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."