HOME
DETAILS

കടല്‍ കടന്നെത്തി; തെരുവ് കീഴടക്കി ഡ്രാഗണ്‍ ഫ്രൂട്ട്

  
backup
March 02 2019 | 04:03 AM

dragon-fruit-02-03-2019

കോഴിക്കോട്: പുതുരുചി തേടുന്ന മലയാളികള്‍ക്ക് രുചി വൈവിധ്യവുമായി എത്തിയ ഡ്രാഗണ്‍ ഫ്രൂട്ട് വഴിയോരങ്ങളും പിടിച്ചടക്കുന്നു. ആളുകളെ ആകര്‍ഷിക്കുന്ന നിറമുള്ള ഡ്രാഗണ്‍ ഫ്രൂട്ട് വഴിയോരങ്ങളില്‍ നിരന്നതോടെ ഒന്ന് എടുത്തു നോക്കാത്തവരായി ആരുമില്ല. കാഴ്ചയില്‍തന്നെ സൗന്ദര്യവും ഗുണമേന്മയും ഉള്ളതുകൊണ്ടുതന്നെ ആളുകള്‍ വിപണിയിലെത്തി ചോദിച്ചുവാങ്ങുന്നുമുണ്ട് ഡ്രാഗണ്‍ ഫ്രൂട്ട്. വിപണിയില്‍ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ഇപ്പോഴത്തെ വില 140 രൂപയാണ്. പിങ്ക് നിറവും പോഷക പ്രാധാന്യവുമുള്ള ഈ പഴം കേരളത്തിലെത്തിയിട്ട് അധികം നാളുകളായിട്ടില്ല. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഡ്രാഗണ്‍ ഫ്രൂട്ടാണ് വഴിയോര കച്ചവടങ്ങളിലെ താരം.
പടര്‍ന്നുകയറി വളരുന്ന ഈ ചെടികളുടെ സ്വദേശം മെക്‌സിക്കോയും മധ്യ ദക്ഷിണ അമേരിക്കയുമാണ്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ദക്ഷിണേന്ത്യന്‍ രാജ്യങ്ങളിലും ഇവ പ്രധാനമായും കാണപ്പെടുന്നു. പല പ്രാദേശിക നാമങ്ങളില്‍ അറിയപ്പെടുന്ന ഈ പഴം ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കൃഷിചെയ്യുന്നത്. പൂവിട്ടാല്‍ 30-50 ദിവസത്തിനകം ഫലം പാകമാകും. വര്‍ഷത്തില്‍ മൂന്നു മുതല്‍ ആറ് വരെ ഈ ചെടി പുഷ്പിക്കുന്നു. ചെടിയുടെ തണ്ട് മുറിച്ചാണ് വളര്‍ത്തുന്നത്. 40 ഡിഗ്രി വരെയുള്ള ചൂട് താങ്ങാവുന്ന ഈ പഴം ഇപ്പോള്‍ ഇന്ത്യയിലും വ്യാപകമായി കൃഷി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ചൂടുള്ള കാലാവസ്ഥയില്‍ ആണ് കൂടുതലായി ഉണ്ടാകുന്നത്. ഒരു ചെടിയില്‍നിന്ന് എട്ടുമുതല്‍ പത്ത് വരെ പഴങ്ങള്‍ ലഭിക്കും. ഒരു ഫലത്തിന് ഏകദേശം 450 ഗ്രാം തൂക്കമുണ്ടാകും. മൂന്നു നിറങ്ങളിലാണ് ഈ പഴം കാണപ്പെടുന്നത്. (ചുവപ്പ്, മഞ്ഞ,വെള്ള)ചുവന്ന തൊലിയുള്ള ഇതിന്റെ ഉള്‍ഭാഗം വെളുത്തതാണ്. ഹൈഡ്രോസിറെസ് കോസ്റ്റാറി സെനസിസ് എന്ന ഇനത്തിന്റെ തൊലിയും ഉള്‍ഭാഗവും ചുവപ്പാണ്. ഹൈഡ്രോസിറസ് മെഗലാന്തസ് എന്ന ഇനത്തിന്റെ തൊലി മഞ്ഞയും ഉള്‍ഭാഗം വെളുപ്പുമാണ്. ചൂടുള്ള കാലാവസ്ഥയാണ് ഡ്രാഗണ്‍ ഫ്രൂട്ട് വളര്‍ത്തുവാന്‍ ഉത്തമം.
പ്രമേഹരോഗികള്‍ക്ക് ധൈര്യമായി കഴിയ്ക്കാവുന്ന ഈ പഴത്തില്‍ വൈറ്റമിന്‍ സി, അയണ്‍ എന്നീ പോഷകങ്ങള്‍ ധാരാളമുണ്ട്. മഗ്‌നീഷ്യം നിറഞ്ഞതിനാല്‍ മസിലുകളുടെ വളര്‍ച്ചയ്ക്കും രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിനും കൊളസ്‌ട്രോളും അമിതഭാരം കുറയ്ക്കാനും ഹൃദയത്തെ സംരക്ഷിക്കാനും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഈ പഴം ഉത്തമമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago