HOME
DETAILS

ഹെലികോപ്റ്റര്‍ വാടയ്‌ക്കെടുത്തത് സുരക്ഷാകാര്യങ്ങള്‍ക്കായി; ശമ്പള ഉത്തരവ് കത്തിച്ചവര്‍ ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യരാകും: മുഖ്യമന്ത്രി

  
backup
May 03, 2020 | 7:44 AM

cm-pinarayi-vijayan-on-salary-cut-2020-may

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ധൂര്‍ത്ത് ആക്ഷേപത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടയ്‌ക്കെടുത്തത് സുരക്ഷ മുന്‍നിര്‍ത്തിയാണ്. സുരക്ഷാ കാര്യങ്ങള്‍ക്കും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാനാണിത്. രാജ്യത്തെ മിക്കവാറും സംസ്ഥാനങ്ങള്‍ ഹെലികോപ്റ്ററുകളോ വിമാനങ്ങളോ വാങ്ങിയിട്ടുണ്ടെന്നും 'നാം മുന്നോട്ട്' എന്ന ടെലിവിഷന്‍ പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍പെട്ടതായാലും ജനങ്ങളുടെ മുന്നില്‍ പരിഹാസ്യരാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരും ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരും ഡി.എ പിടിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ശമ്പളം പിടിക്കാനുള്ള തീരുമാനത്തെ വിമര്‍ശിക്കുന്നുണ്ടോ എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ശമ്പള ഉത്തരവ് കത്തിച്ചവര്‍ക്ക് മാനസാന്തരം ഉണ്ടാകില്ല. ഗുരുനാഥനോടുള്ള ആദരവിനോട് ചേര്‍ന്ന സമീപനമല്ല സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഹൈക്കോടതിയിലോ സുപ്രിംകോടതിയിലോ കേസ് വരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ പ്രധാനപ്പെട്ട അഭിഭാഷകരെ നിയോഗിക്കേണ്ടി വരുന്നത് എല്ലാ സര്‍ക്കാരിന്റെ കാലത്തുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷണവിതരണത്തിന് ഇനി കമ്മ്യൂണിറ്റി കിച്ചൻ; "ആശുപത്രികൾ രാഷ്ട്രീയ സംഘടനകൾ കൊടി കെട്ടേണ്ട സ്ഥലമല്ലെന്ന് " ആരോഗ്യമന്ത്രി 

Kerala
  •  2 days ago
No Image

കണ്ണഞ്ചിക്കുന്ന ഓഫറുകളിൽ വീഴരുത്: യുഎഇയിൽ വിസ തട്ടിപ്പ് വ്യാപകം; കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  2 days ago
No Image

'മെസ്സി ഇതിഹാസ ചരിത്രമാണ്'; അൽബിസെലസ്റ്റുകളുടെ മിശിഹായെ നെഞ്ചോട് ചേർത്ത് സ്കലോണി

Football
  •  2 days ago
No Image

ദുബൈയിൽ സ്ഫോടനമെന്ന് വ്യാജ വാർത്ത നൽകി: അന്വേഷണം ശക്തമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ; റിപ്പോർട്ടറെയും എഡിറ്റർമാരെയും ചോദ്യം ചെയ്തു

uae
  •  2 days ago
No Image

കളത്തിലിറങ്ങിയാൽ റെക്കോഡ് പുസ്തകം തിരുത്തിക്കുറിക്കും; ഫൈനൽ അങ്കത്തിൽ മെസ്സിയെ കാത്തിരിക്കുന്ന അപൂർവ്വ നേട്ടം!

Football
  •  2 days ago
No Image

ബ്രസീലിനെ വീഴ്ത്തി ഇന്ത്യൻ കൗമാരം! സ്വീഡനിൽ വേൾഡ് യൂത്ത് കിരീടം ചൂടി മിനർവ അക്കാദമി എഫ്സി

Football
  •  2 days ago
No Image

മെസിയും,എംബാപ്പെയും ഒപ്പത്തിനൊപ്പം; ഗോളും അസിസ്റ്റും തുല്യമായാൽ ഗോൾഡൻ ബൂട്ടിലെ ആ 'ട്വിസ്റ്റ്' ഇതാണ്!

Football
  •  2 days ago
No Image

ലോകകപ്പ് ഫൈനല്‍ ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമോ?; മറുപടി നല്‍കി വിദ്യാഭ്യാസമന്ത്രി

Kerala
  •  2 days ago
No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  2 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  2 days ago