HOME
DETAILS
MAL
ഖത്തറിൽ 679 പേർക്ക് കൂടി കൊവിഡ്, 130 പേർക്ക് രോഗം സുഖപ്പെട്ടു
backup
May 03 2020 | 21:05 PM
ദോഹ: ഖത്തറില്‍ ഇന്ന് 679 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 130 പേര്‍ക്കു കൂടി രോഗം ഭേദമായി.പുതിയ കണക്കുകള്‍ പ്രകാരം 14,706 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
1664 പേര്‍ക്ക് കൊറോണ സുഖപ്പെട്ടു. 24 മണിക്കൂറിനിടെ 2707 പേര്‍ക്ക് കൊറോണ പരിശോധന നടത്തി. മൊത്തം പരിശോധന നടത്തിയവരുടെ എണ്ണം 1,04,435 ആയി. രോഗികളില്‍ ഭൂരിഭാഗവും വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളാണ്. രോഗീ സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് കൊവിഡ് പകര്‍ന്നത്.
കുടുംബക്കാരില്‍ നിന്ന് രോഗം പകര്‍ന്ന ഏതാനും സ്വദേശികളും പ്രവാസികളും പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ ഉണ്ട്. രോഗം സ്ഥിരീകരിച്ചവരെ മുഴുവന്‍ ക്വാറന്റൈന് ചെയ്തതായും അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."