നവോദയ സ്കൂളിലെ എച്ച് വണ്‍ എന്‍ വണ്‍ പനി നിയന്ത്രണ വിധേയമാകുന്നു
കാസര്‍കോട്: പെരിയ ജവഹര്‍ നവോദയ സ്കൂളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എച്ച് വണ്‍ എന്‍ വണ്‍ രോഗം നിയന്ത്രണവിധേയമാകുന്നു. കാര്യക്ഷമമായി ഏകോപിപ്പിച്ച ചികിത്സാ, രോഗ നിരീക്ഷണ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വഴി പുതിയ കേസുകള്‍ ഉണ്ടാകുന്നത് തടയാനും മറ്റു കുട്ടികളിലേക്കുള്ള രോഗ പകര്‍ച്ച ഇല്ലാതാക്കാനും കഴിഞ്ഞു. രോഗലക്ഷണങ്ങള്‍ പ്രകടമായ 137 കുട്ടികളില്‍ 131 പേര് പരിപൂര്‍ണമായും സുഖം പ്രാപിച്ചു.
മൂന്നു പേര് വിദ്യാലയത്തിലും മൂന്നു പേര് വീട്ടിലും സുഖം പ്രാപിച്ചു വരുന്നു.
ഡോ. ധനേഷിന്റെ നേതൃത്വത്തില്‍ വിദഗ്ധ സംഘം നവോദയ സ്കൂളില്‍ ക്യാംപ് ചെയ്തു രോഗ നിയന്ത്രണത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.പി ദിനേശ് കുമാര്‍ അറിയിച്ചു.
ജില്ലാ സര്‍വലൈന്‍സ് ഓഫിസര്‍ ഡോ. എ.ടി മനോജിന്റെ നേതൃത്വത്തില്‍ എല്ലാ ദിവസവും വിദ്യാലയം സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു വരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."