മണ്ണട്ടാംപാറ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി കര്‍ഷകര്‍ക്ക് ആശ്വാസം
തിരൂരങ്ങാടി: ഏറെ മുറവിളികള്‍ക്കൊടുവില്‍ മൂന്നിയൂര്‍ പഞ്ചായത്തിലെ മണ്ണട്ടാംപാറ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ഇന്നലെ ബേപ്പൂരില്‍ നിന്നെത്തിയ ഖലാസി സംഘം മണിക്കൂറുകള്‍ നീണ്ടുനിന്ന പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഷട്ടര്‍ ഉയര്‍ത്തിയത്. രാവിലെ ആരംഭിച്ച പ്രവൃത്തി ഉച്ചവരെ നീണ്ടു. മൂന്നു ഷട്ടറുകളില്‍ ഒന്നുമാത്രമാണ് ഇന്നലെ ഉയര്‍ത്തിയത്.
ഒരു ഷട്ടര്‍ നേരത്തെ ഉയര്‍ത്തിയിരുന്നു. മറ്റൊരു ഷട്ടര്‍ രണ്ടുവര്‍ഷംമുന്‍പ് ഉയര്‍ത്തുന്നതിനിടെ തകര്‍ന്നുവീണതിനാല്‍ മണല്‍ചാക്കുകളും തെങ്ങിന്‍ കഷ്ണങ്ങളുംവച്ച് അടച്ചനിലയിലാണ്. കഴിഞ്ഞദിവസം ഷട്ടര്‍ ഉയര്‍ത്താന്‍ ഖലാസികള്‍ എത്തിയിരുന്നെങ്കിലും വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് കാരണം സാധിച്ചിരുന്നില്ല. ജലനിരപ്പ് താഴ്ന്നതാണ് ഷട്ടര്‍ ഉയര്‍ത്താന്‍ സഹായകമായത്. ഷട്ടറുകളെല്ലാം തുരുമ്പെടുത്ത് നശിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ നവീകരണത്തിനായി സര്‍ക്കാര്‍ 73 ലക്ഷം രൂപ അനുവദിക്കുകയും ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുകയും ചെയ്തിട്ടുണ്ട്. അറ്റകുറ്റപണികള്‍ക്കായി ബ്ലോക്ക് പഞ്ചായത്ത് 40 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
കാലവര്‍ഷം ശക്തിപ്രാപിച്ച് കടലുണ്ടിപ്പുഴയില്‍ ജലവിതാനം ഉയരുകയും ഷട്ടര്‍ ഉയര്‍ത്താന്‍ സാധിക്കാത്തതിനെയും തുടര്‍ന്ന് മൂന്നിയൂര്‍, പരപ്പനങ്ങാടി പഞ്ചായത്തുകളിലെ ഏക്കര്‍കണക്കിന് കൃഷി വെള്ളത്തിലാകുകയും കര്‍ഷകര്‍ക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടം വരികയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."