തിളങ്ങാ കാഴ്ചകള്‍
വസായി റോഡ് ജങ്ഷനില്‍ അക്കുമാമന്‍ ഇറങ്ങിയശേഷം അവര്‍ ഭക്ഷണം കഴിക്കാന്‍ തയാറെടുത്തു.
റൊട്ടിയും സബ്ജിയുമാണ് മാഷ് പാന്‍ട്രികാറിലെ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നത്.
''വടക്കോട്ട് വരുംതോറും ട്രെയിനില്‍ കിട്ടുന്നതും സ്റ്റേഷനില്‍ കിട്ടുന്നതുമായ ഭക്ഷണത്തില്‍ വ്യത്യാസം വന്നുകൊണ്ടിരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചോ?'' ആഹാരം കഴിച്ച് കൊണ്ടിരിക്കേ ജീവന്‍ മാഷ് ചോദിച്ചു.
''ഉം ശരിയാണ്... മാറി മാറി വരുന്നുണ്ട്''.
സംസാരം ഭക്ഷണത്തെക്കുറിച്ചായപ്പോള്‍ വിവേക് ഉഷാറായി.
കോഴിക്കോട് നിന്ന് കയറിയപ്പോള്‍ നമ്മള്‍ കേരള െസ്റ്റെല്‍ ഭക്ഷണമാണ് കഴിച്ചത്. പിന്നെ പ്രാതലിന് ലഭിച്ച വടയും ഇഡലിയും ചട്‌നിക്കുമൊക്കെ വ്യത്യാസമുണ്ടായിരുന്നു അവന്‍ പറഞ്ഞു.
''അത് ശരിയാണ്. നമ്മള്‍ ഓരോരോ ദേശത്ത് ചെല്ലുമ്പോഴും അവിടത്തെ എന്തെങ്കിലും വിശേഷപ്പെട്ട ഭക്ഷണം നമുക്ക് കിട്ടും.'' ജീവന്‍ മാഷ് പറഞ്ഞു.
''മഹാരാഷ്ട്രയുടെ ഭാഗങ്ങളില്‍ ലോണാവാലാ ചിക്കി എന്ന പേരിലുള്ള പ്രത്യേക തരം കടലമിഠായി കിട്ടും. അത് പോലെ തന്നെ ബന്നിനുള്‍ വശത്ത് മസാല നി റച്ച വാടാപ്പാവ് നമ്മള്‍ വൈകുന്നേരം ചായയുടെ കൂടെ കഴിച്ചത് ഓര്‍ക്കുന്നുണ്ടോ?''
''ഉവ്വുവ്വ്.'' ഖരം ഖരം വടാപ്പാവ് എന്ന് വിളിച്ച് പറഞ്ഞ് ഒരു വില്‍പനക്കാരന്‍ കം
പാര്‍ട്ടുമെന്റുകള്‍ തോറും കയറിവന്ന ഓര്‍മയില്‍ അലനും മിലനും ഒന്നിച്ച് പറഞ്ഞു.
''അതുപോലെ ആന്ധ്രയുടെ ഭാഗങ്ങളിലൂടെ പോകുമ്പോള്‍ ചില സീസണില്‍ മാങ്ങാഹല്‍വ കിട്ടും. നല്ല സ്വാദാണ് അതിന്.'' മാഷ് പറഞ്ഞു.
''ധാരാളം നാരങ്ങ വിളയുന്ന നാഗ്പൂരിലൂടെയും മറ്റും കടന്നുപോവുമ്പോള്‍ പത്ത് രൂപയ്ക്ക് കൈനിറയെ മുഴുത്ത നാരങ്ങകള്‍ കിട്ടും. ഒട്ടും കലര്‍പ്പില്ലാത്ത ശുദ്ധമായ ഓറഞ്ച് ജ്യൂസിനും ചുരുങ്ങിയ വിലയേയുള്ളു അവിടങ്ങളില്‍.
''ദില്ലിയിലെത്തട്ടെ നമുക്ക് ആലുപൊറാട്ട കഴിക്കണം'' ജീവന്‍മാഷ് പറഞ്ഞു
ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോള്‍ എല്ലാവരും ഉറങ്ങാനുള്ള തയാറെടുപ്പ് നടത്തി.
പുറത്തെ ഇരുട്ട് കാഴ്ചകള്‍ക്ക് കാണുന്നതിന് തടസമാവുന്നു.
''ഇപ്പോള്‍ നമ്മള്‍ മഹാരാഷ്ട്രയിലൂടെയാണ് ഓടുന്നത്. ഉറക്കത്തിനിടെ മഹാരാഷ്ട്ര കഴിഞ്ഞ് ഗുജറാത്തില്‍ പ്രവേശിക്കുകയും ഉറക്കം വിട്ട് നാളെ ഉണരുമ്പോഴേക്കും നാം രാജസ്ഥാന്‍ എത്തുകയും ചെയ്യും''.
കുട്ടികള്‍ കിടക്കാനു ള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ ജീവന്‍ മാഷ് പറഞ്ഞു.
''അപ്പോള്‍ ഇനി രണ്ട് സംസ്ഥാനം കഴിഞ്ഞ് കാണാം ശുഭരാത്രി, ശുഭയാത്ര'' മാഷ് തന്റെ ബര്‍ത്തിലേക്ക് കയറി.
പിറ്റേന്ന് പുലര്‍ച്ചെ
''ചായ് ഖരം ഖരം ചായ്' വിളികളാണ് എല്ലാവരെയും ഉണര്‍ത്തിയത്. നേരം നന്നായി വെളുത്തിട്ടുണ്ട്. വണ്ടി ഒരു സ്റ്റേഷനില്‍ നി ര്‍ത്തിയിരിക്കുകയാണ്.''
''ഹായ് കൊട്ട ! ഈ സ്റ്റേഷന്റെ പേര് കൊട്ട!'' നദി വിളിച്ചു പറഞ്ഞു.
''കൊട്ടയല്ല കോട്ട, രാജസ്ഥാനിലെ കോട്ട''. ആശ ചേച്ചി അവളെ തിരുത്തി.
''ഇതുവരെ നഷ്ടപ്പെട്ട മണിക്കൂറുകളൊക്കെ നമ്മുടെ വണ്ടി ഓടിപ്പിടിച്ചിരിക്കുന്നു.'' മൊബൈലെടുത്ത് ട്രെയിന്‍ ഷെഡ്യൂള്‍ നോക്കിയശേഷം ജീവന്‍ മാഷ് പറഞ്ഞു.
''കോട്ട സ്റ്റേഷനില്‍ 7.30 ന് ആണ്
നാം എത്തേണ്ടത്. അതിനും ഏതാനും മിനുട്ടുകള്‍ മുന്‍പ് നാം എത്തിയിരിക്കുന്നു. അപ്പോള്‍ ഇന്നലെ രാത്രിയില്‍ വണ്ടി നല്ല പാ ച്ചില്‍ പാഞ്ഞിട്ടുണ്ടാവും''.
കോട്ട സ്റ്റേഷനില്‍ നിന്ന് വണ്ടി സമയത്ത് തന്നെ പുറപ്പെട്ടു. കുറച്ചുദൂരം നീങ്ങിയപ്പോള്‍ ആകാശ് അവരുടെയെല്ലാം ശ്രദ്ധയെ പുറത്തേക്ക് ക്ഷണിച്ചു.
''അങ്ങോട്ട് നോക്ക്.... അങ്ങോട്ട് നോക്ക്''.
എല്ലാവരും ജനലിലൂടെ അവന്‍ കൈചൂണ്ടിയ ഭാഗത്തേക്ക് നോക്കി.
ഒരു പറ്റം സ്ത്രീകള്‍, ഒരു പത്തുപതിനഞ്ച് പേരെങ്കിലുമുണ്ടാകും. കൈയില്‍ ചെറിയ ബക്കറ്റോ പാട്ടയോ ഒക്കെയായി ഒരൊറ്റ നിരയിലെന്നപോലെ തീവണ്ടി കടന്നുപോകുന്നതും കാത്ത് അക്ഷമരായി നില്‍ക്കുന്നു.
ജീവന്‍ മാഷിനും ആശ ചേച്ചിയ്ക്കും കാര്യം പെട്ടെന്ന് മനസിലായി. അവര്‍ പരസ്പരം കണ്ണില്‍ കണ്ണില്‍ നോക്കി.
''എന്തിനാണവര്‍ പാ ത്രങ്ങളും പിടിച്ച് പാളത്തിനരികില്‍ നില്‍ക്കുന്നത്.?'' ശ്രദ്ധയാണ് സംശയം ചോദിച്ചത്.
മാഷ് എല്ലാ മുഖങ്ങളിലേക്കും മാറി മാറി നോക്കി. എന്നിട്ട് പറഞ്ഞു.
''റെയില്‍പാളം കക്കൂസായി ഉപയോഗിക്കാന്‍ വേണ്ടി കാത്തുനില്‍ക്കുകയാണവര്‍. നമ്മുടെ വണ്ടി കടന്നുപോയിട്ട് വേണം അവര്‍ക്ക് വീണ്ടും ഇരിക്കാന്‍''.
കുട്ടികളെല്ലാം ആര്‍ത്തുചിരിച്ചു. ചിലര്‍ തല താഴ്ത്തി.
''ആരും ചിരിക്കണ്ട, ഞാന്‍ പറഞ്ഞത് തമാശയല്ല.'' മാഷ് ഗൗരവത്തിലായിരുന്നു.
''അതെന്താ അവര്‍ക്കൊന്നും കക്കൂസ് ഇല്ലേ?'' ആഷ്‌ലി ചോദിച്ചു.
'എവിടുന്ന്! പലര്‍ക്കും കക്കൂസ് പോ യിട്ട് വീട് പോലും ഇല്ല. 'അതിന് മറുപടി പറഞ്ഞത് ചിന്തച്ചേച്ചിയാണ.് കുട്ടികള്‍ അത്ഭുതത്തോടെ അവരെ നോക്കി.
''വെറുതെയല്ല പ്രിയങ്കാ ഭാരതി ടിവിയിലും റോഡിയോയിലും കക്കൂസിന്റെ പരസ്യം പറയുന്നത്.'' ആഷ്‌ലി പറഞ്ഞു.
''അതെ ശരിയാണ്. എത്രമാത്രം ഗുരുതരമാണ് നമ്മുടെ ശുചിത്വമേഖലയിലെ
പൊതുസ്ഥിതി എന്നതിന്റെ സൂചനയാണ് ആ പരസ്യങ്ങള്‍'' ജീവന്‍മാഷ് പറഞ്ഞു.
''കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസമുണ്ട്. അതൊക്കെ അറിയാനും മനസിലാക്കാനും കൂടിയാണ് നമ്മുടെ ഈ യാത്ര''.
''ഉം കഷ്ടം തന്നെയാണ്'' ജീവന്‍ മാഷ് പറഞ്ഞു.
''നാം ധരിച്ചുവെച്ചിരിക്കുന്നത് പോ ലെ പുറമെയ്ക്ക് കാണുംപോലെ അത്ര തിളങ്ങുന്നതും ഭദ്രവുമൊന്നുമല്ല നമ്മുടെ സ്ഥിതി. വിശേഷിച്ച് ഗ്രാമീണ ഇന്ത്യയുടെ. ഭക്ഷണത്തിന്, വെള്ളത്തിന്, പാര്‍പ്പിടത്തിന്, ശുചിത്വ സൗകര്യങ്ങള്‍ക്ക് എല്ലാം ദുരിതമനുഭവിക്കുന്ന ലക്ഷോപലക്ഷം ദുരിത ജീവിതങ്ങളുണ്ട് നമ്മുടെ രാജ്യത്ത്.''
അതാണ് ഞാന്‍ നേരത്തെ പറഞ്ഞത് അത്തരം അറിവുകളിലേക്കും യാഥാര്‍ഥ്യങ്ങളിലേക്കും തുറക്കുന്നത് കൂടിയായിരിക്കണം നമ്മുടെ യാത്ര എന്ന്' കുട്ടികള്‍ തലയാട്ടി.
''ടീക് ഹെ എന്നാല്‍ വെറും വയറ്റില്‍ കഥകേട്ടത് മതി. പോയി പല്ലുതേച്ച് മിടുക്കരായി വരൂ. ചലോ, ഹം നാസ്‌തേ കര്‍ത്താഹേ'' ജീവന്‍ മാഷ് ഹിന്ദിയും മലയാളവും കലര്‍ത്തി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."