HOME
DETAILS

തെരഞ്ഞെടുപ്പ് ചൂടില്‍ പാലക്കാട്; അതിരാവിലെ മാര്‍ക്കറ്റില്‍ വോട്ട് ചോദിച്ചെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

  
October 19, 2024 | 2:18 AM

Rahul Mankoottil Campaigns in Palakkad Amidst Heated By-Election

പാലക്കാട്: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ പാലക്കാട് തെരഞ്ഞെടുപ്പ് പ്രചരണം ആവേശകരമാക്കാന്‍ മുന്നണികള്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലും ഇടതു സ്വതന്ത്രനായി സരിനും ഏറ്റുമുട്ടുന്ന പാലക്കാട് തന്നെയാണ് തെരഞ്ഞെടുപ്പില്‍ എല്ലാവരും ഉറ്റുനോക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണം ഇന്ന് രാവിലെ പാലക്കാട് മാര്‍ക്കറ്റില്‍ നിന്ന് ആരംഭിച്ചു.

ഇടത് സ്വതന്ത്രനായ സരിന്‍ ഇന്ന് രാവിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെത്തും. വൈകീട്ട് വിക്ടോറിയ കോളജ് പരിസരത്ത് നിന്ന് കോട്ടമൈതാനം വരെ പ്രത്യേക റോഡ് ഷോയുമുണ്ടാകും. അതേസമയം ബിജെപി സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരങ്ങള്‍.

ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് മുന്‍ എംഎല്‍എ ഷാഫി പറമ്പിലിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഒപ്പം രാഹുല്‍ പാലക്കാട് മാര്‍ക്കറ്റിലേക്ക് എത്തിയത്. തങ്ങള്‍ ഒന്നാം സ്ഥാനത്തിനായി മത്സരിക്കുമ്പോള്‍ ആരുമായാണ് ഡീല്‍ വെക്കേണ്ടത് എന്നായിരുന്നു ഷാഫി പറമ്പിലിന്റെ ചോദ്യം. പാലക്കാട് ഡീലുണ്ടെന്നും അത് ജനങ്ങളുമായാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.

Rahul Mankoottil, Congress candidate, intensifies campaign in Palakkad amidst heated by-election, seeking votes in Athiravally market, as he faces a crucial test in the Kerala political landscape.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ'; വിസിലിന് മുമ്പേ ജയിച്ചത് അവധി പ്രഖ്യാപനം

Kerala
  •  3 days ago
No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  3 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  3 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  3 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  3 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  3 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  3 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  3 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  3 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  3 days ago