HOME
DETAILS

ദുബൈയിലെ താൽക്കാലിക ശൈത്യകാല ക്യാംപിങ് സീസൺ ഈ മാസം 21 മുതൽ

  
October 18, 2024 | 3:27 PM

Temporary winter camping season in Dubai from 21st of this month

ദുബൈ:ദുബൈയിലെ താൽക്കാലിക ശൈത്യകാല ക്യാംപിങ് സീസൺ ഈ മാസം 21 ന് ആരംഭിച്ച് 2025 ഏപ്രിൽ അവസാനം വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. ഈ സീസണിലെ ശൈത്യ മാസങ്ങളിൽ അൽ അവീറിലെ താൽക്കാലിക ക്യാംപുകൾക്കായി നിയുക്ത സ്ഥലം കുടുംബങ്ങൾക്കും വ്യക്തികൾക്കും 'ദുബൈയുടെ തനത് മരുഭൂ പ്രകൃതി' ആസ്വദിക്കാൻ സുരക്ഷിതവും സുസജ്ജവുമായ അന്തരീക്ഷം പ്രദാനം ചെയ്യും.

ക്യാംപിങ് സീസൺ കുറഞ്ഞത് മൂന്ന് മാസത്തേയ്ക്കും പരമാവധി ആറ് മാസത്തേയ്ക്കുമായാണ് പെർമിറ്റുകൾ നൽകുന്നത്. ഒരു ക്യാംപിന് പരമാവധി 400 ചതുരശ്ര മീറ്റർ വിസ്തീർണത്തിന് ഒരു ചതുരശ്ര മീറ്ററിന് 44 ഫിൽസ് വീതമാകും പ്രതിവാര പെർമിറ്റ് ഫീസ്. ദുബൈ മുനിസിപ്പാലിറ്റി സമർപ്പിത വാണിജ്യ മേഖലകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ക്യാംപിങ് സപ്ലൈകളും അനുബന്ധ സേവനങ്ങളുമടക്കമുള്ള പ്രാദേശിക ബിസിനസുകൾ ക്യാംപിങ് ഏരിയകളിൽ നടത്താൻ പെർമിറ്റിന് അപേക്ഷിക്കാം. ക്യാംപ് സജ്ജീ കരിക്കാനുള്ള അതിരുകളും നിർദിഷ്ട ആവശ്യകതകളും വിവരിച്ച് അതോറിറ്റി അപേക്ഷകർക്ക് പെർമിറ്റ് നൽകും. പെർമിറ്റ് ഉടമകൾക്ക് അവരുടെ സുരക്ഷാ ചട്ടങ്ങൾ പാലിക്കുകയും ക്യാംപിങ്, കുടുംബവുമായി ബന്ധപ്പെട്ട ഇവന്റുകൾ എന്നിവയിലേക്ക് പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുകയും ചെയ്താൽ, അനുവദിച്ച സ്ഥലത്തിനുള്ളിൽ ക്യാംപുകൾ രൂപകൽപന ചെയ്യാൻ കഴിയും. ക്യാംപുകൾ വേലി കെട്ടിയിരിക്കണം. കൂടാതെ, അനുമതിയുടെ പരിധിക്ക് പുറത്തുള്ള അനധികൃത ഉപയോഗമോ ഘടനകളോ അനുവദിക്കുന്നതല്ല.

ക്യാംപിങ് സ്ഥലങ്ങളിൽ പടക്കങ്ങൾ നിരോധിച്ചിട്ടുണ്ട്. മറ്റ് സുരക്ഷാ ആവശ്യകതകളിൽ പൊതുജനാരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കൽ ഉൾപ്പെടുന്നു. സൈറ്റ് ശുചിത്വം പാലിക്കുക, അഗ്നിശമന ഉപകരണങ്ങളുടെ നിർബന്ധിത ഉപയോഗം ഉൾപ്പെടെയുള്ള നടപടികൾ; ക്യാംപിങ് ഏരിയയ്ക്കുള്ളിൽ ബൈക്കുകൾക്ക്-മണിക്കൂറിൽ 20 കിലോമീറ്റർ വേഗ പരിധി, ഫ്ലാഷ് ലൈറ്റുകളുടെയും ഉച്ചഭാഷിണികളുടെയും നിരോധനം എന്നിവയും ഇതിലുൾപ്പെടുന്നു.

ദുബൈ മുനിസിപ്പാലിറ്റി വെബ്സൈറ്റ്, ദുബൈ നൗ ആപ്പ്, ദുബൈ ബിൽഡിംഗ് പെർമിറ്റ് സിസ്റ്റം എന്നിവ വഴി അപേക്ഷകൾ സമർപ്പിക്കാനാകുമെന്നും ഇതുസംബന്ധിച്ച റിപ്പോർട്ടിൽ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  2 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  2 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  2 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  2 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  2 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  2 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  2 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  2 days ago