HOME
DETAILS

ഇസ്റാഈലിനെതിരേ ആയുധ ഉപരോധം പ്രഖ്യാപിച്ച് ഇറ്റലി 

  
Web Desk
October 19, 2024 | 1:37 AM

Italy Announces Total Arms Embargo Against Israel Amid Escalating Conflict

റോം: ഗസ്സയിലും ലബനാനിലും ആക്രമണം കടുപ്പിക്കുന്നതിനിടെ ഇസ്റാഈലിനെതിരേ സമ്പൂര്‍ണ ആയുധ ഉപരോധം പ്രഖ്യാപിച്ച് യൂറോപ്യന്‍ രാജ്യമായ ഇറ്റലി. സെനറ്റില്‍ നടന്ന ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്റാഈലിലേക്കുള്ള എല്ലാതരം ആയുധ കയറ്റുമതിയും തടഞ്ഞതായും മറ്റു രാജ്യങ്ങളും ഈ നിലപാട് പിന്തുടരണമെന്നും അവര്‍ പറഞ്ഞു.

ഒക്ടോബറില്‍ ഗസ്സയില്‍ ഇസ്റാഈല്‍ ആക്രമണം ആരംഭിച്ചതു മുതല്‍ തന്നെ ഇസ്റാഈലിലേക്കുള്ള പുതിയ കയറ്റുമതി ലൈസന്‍സുകള്‍ റദ്ദാക്കിയിരുന്നതായി അവര്‍ അറിയിച്ചു. ഒക്ടോബര്‍ ഏഴിനുശേഷം നടന്ന കരാറുകളൊന്നും നടപ്പാക്കിയിട്ടില്ലെന്നും മെലോണി അറിയിച്ചു.

ആയുധ കയറ്റുമതിക്ക് അംഗീകാരം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വിഭാഗമാണു കൈകാര്യം ചെയ്യുന്നത്. നിലവില്‍ ഇസ്റാഈലുമായുള്ള എല്ലാ ആയുധ ഇടപാടും തടഞ്ഞിരിക്കുകയാണ്. ഇസ്റാഈലിനോട് ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ അടക്കമുള്ള സഖ്യകക്ഷികള്‍ സ്വീകരിച്ച നിലപാടിലും കടുത്ത സമീപനമാണ് തന്റെ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ലബനാനിലെ യു.എന്‍ ദൗത്യസേന(യൂനിഫില്‍)യ്ക്കുനേരെയുള്ള ഇസ്റാഈല്‍ ആക്രമണത്തെയും ജോര്‍ജിയ മെലോണി കടുത്ത ഭാഷയില്‍ അപലപിച്ചു. യൂനിഫിലിനെതിരായ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് അവര്‍ വ്യക്തമാക്കി.

ദിവസങ്ങള്‍ക്കുമുന്‍പ് ലബനാനിലെ യൂനിഫില്‍ സേനയുടെ താവളങ്ങളില്‍ ഇസ്റാഈല്‍ ആക്രമണം നടത്തിയിരുന്നു. നൂറുകണക്കിന് ഇറ്റാലിയന്‍ സൈനികര്‍ സേവനം ചെയ്യുന്ന മേഖലയിലായിരുന്നു ആക്രമണം. ഇതേത്തുടര്‍ന്ന് റോമിലുള്ള ഇസ്റാഈല്‍ അംബാസഡറെ വിളിച്ചുവരുത്തി ഇറ്റലി പ്രതിഷേധം അറിയിച്ചിരുന്നു.
ഇറ്റാലിയന്‍ പ്രതിപക്ഷ നേതാവ് ഗ്യൂസെപ്പെ കോണ്ടെയും ഇസ്റാഈലിനെതിരേ ആയുധ ഉപരോധം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്നും സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഇസ്റാഈലിന് ആയുധം നല്‍കുന്നത് നിര്‍ത്തണമെന്ന് നേരത്തെ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. റോമില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു സാഞ്ചസിന്റെ പ്രസ്താവന.

In response to the intensifying attacks in Gaza and Lebanon, Italian Prime Minister Giorgia Meloni announced a complete arms embargo against Israel during a Senate discussion. She called for other European nations to adopt similar measures, emphasizing Italy's strong stance amidst ongoing regional tensions. The announcement follows Israel's attacks on UNIFIL positions in Lebanon, prompting protests from Italy.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  2 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  2 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  2 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  2 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  2 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  2 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  2 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago