തമിഴ് വാഴ്ത്ത് പാട്ടിനെ അധിക്ഷേപിച്ച സംഭവം; ഗവര്‍ണര്‍ക്ക് പങ്കില്ലെന്ന് രാജ്ഭവന്‍; മാപ്പ് പറഞ്ഞ് തടിയൂരി ഡി.ഡി തമിഴ്
ചെന്നൈ: ദുരദര്‍ശന്‍ പരിപാടിക്കിടെ തമിഴ്‌നാട്ടില്‍ സംസ്ഥാന ഗാനത്തെ അപമാനിച്ചെന്ന് ആക്ഷേപം. ചെന്നൈ ദൂരദര്‍ശന്റെ സുവര്‍ണജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഹിന്ദി മാസാചരണ പരിപാടിയിലാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗാനമായ 'തമിഴന തായ് വാഴ്ത്ത'് ഗാനത്തെ അപമാനിച്ചതായി പരാതി ഉയര്‍ന്നത്. ഗവര്‍ണര്‍ ആര്‍.എന്‍ രവി പരിപാടിയില്‍ പങ്കെടുത്തതും വിവാദത്തിന് തിരികൊളുത്തി. പിന്നാലെ സംഭവത്തില്‍ മാപ്പപേക്ഷയുമായി ഡി.ഡി തമിഴ് രംഗത്തെത്തി.
ഹിന്ദി ഇതര ഭാഷകളെ അവഹേളിക്കുന്ന പരിപാടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. തൊട്ടുപിന്നാലെ ഗവര്‍ ണര്‍ പരിപാടിയില്‍ സംബന്ധിക്കുകയും, തമിഴ്‌ന തായ് വാഴ്ത്ത് പാട്ട് മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് ആലപിക്കുകയും ചെയ്തു. ഇതിനിടെ ദ്രാവിഡ നാടെന്ന വരി ആലപിച്ചതുമില്ല. ഇതിന് പിന്നാലെ തമിഴ് ഭാഷാവാദം വിഘടനവാദ അജണ്ട എന്നടക്കം പരാമര്‍ശിച്ച് ഗവര്‍ണര്‍ പ്രസംഗവും നടത്തി. ഇതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.
ദ്രാവിഡമോഡല്‍ ഭരണമെന്ന വിശേഷണത്തിന്റെ വിമര്‍ശകനായ ആര്‍.എന്‍. രവിയെ തൃപ്തിപ്പെടുത്താന്‍ സംഘാടകര്‍ മനപ്പൂര്‍വ്വം തമിഴ് തായ് വാഴ്ത്തിലെ വരി വെട്ടിയെന്ന വിമര്‍ശനം പടര്‍ന്നു. ദ്രാവിഡനെന്ന വാക്കിനോട് അലര്‍ജിയുള്ള ഗവര്‍ണര്‍ക്ക് ദേശീയഗാനത്തിലെ ദ്രാവിഡ എന്ന പദം ഒഴിവാക്കണമെന്ന് ആവശ്യപ്പെടാന്‍ ധൈര്യമുണ്ടോയെന്ന ചോദ്യവുമായി സ്റ്റാലിന്‍ രംഗത്തെത്തി. കൈപൊള്ളുമെന്ന് തിരിച്ചറിഞ്ഞ രാജ്ഭവന്‍, ദൂരദര്‍ശന്‍ അധികൃതരോട് വിശദീകരണം തേടി. തമിഴ് ഭാഷയോട് അനാദരവ് ഉദ്ദേശിച്ചില്ലെന്നും പാടിയവരുടെ ശ്രദ്ധക്കുറവെന്ന് വിശദീകരിച്ചും വിവാദം അവസാനിപ്പിക്കാനാണ് ദൂരദര്‍ശന്റെ ശ്രമം.
Incident of abuse of Tamil song Raj Bhavan says Governor has no role DD Tamil with apology
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."