മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി
മുംബൈ: മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി. വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കല്യാണ്‍ സ്‌റ്റേഷനിലാണ് അപകടമുണ്ടായത്. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനലിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ അവസാന കോച്ചാണ് പാളം തെറ്റിയത്. അപകടം നടന്ന ഉടന്‍ തന്നെ അധികൃതര്‍ സ്ഥലത്തെത്തുകയും ട്രെയിന്‍ നീക്കുന്നത് അടക്കമുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്‌തെന്ന് അധികൃതര്‍ അറിയിച്ചു.
അപകടത്തെ തുടര്‍ന്ന് ഈ ലൈനിലുള്ള ട്രെയിന്‍ സമയങ്ങളില്‍ വ്യത്യാസമുണ്ടാകുമെന്നും യാത്രക്കാര്‍ സഹകരിക്കണമെന്നും റെയില്‍വേ അഭ്യര്‍ത്ഥിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
A local train in Mumbai has derailed, causing disruptions to daily commute and rail services. Authorities are investigating the cause and working to restore normal operations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."