പൂട്ടിയ കള്ളുഷാപ്പ് തുറക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം
കാളികാവ്: കാളികാവ് മങ്കുണ്ടിലെ പൂട്ടിയ കള്ളുഷാപ്പ് തുറക്കുന്നതിനെതിരേ പ്രതിഷേധം. പാതയോരങ്ങളിലെ കള്ള് ഷാപ്പുകള്ക്കെതിരേയുള്ള കോടതിവിധിയെ തുടര്‍ന്നാണ് പൂട്ടിയത്. നിലമ്പൂര്‍ പെരുമ്പിലാവ് സംസ്ഥാനപാതയോരത്ത് തന്നെ 77 മീറ്റര്‍ അകലെ പുനഃസ്ഥാപ്പിക്കുന്നതിനുള്ള ശ്രമത്തിനെതിരേ ഉദിരംപൊയില്‍ സാംസ്കാരിക വേദിയാണ് പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുള്ളത്. എക്സൈസ് വകുപ്പില്‍ നിന്നുള്ള അനുമതി പോലും വാങ്ങാതെ ഷാപ്പിനുള്ള ഷെഡ് നിര്‍മാണം നിര്‍ത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
സംസ്ഥാന പാതയോരത്ത് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കേന്ദ്രത്തിനരികിലേക്ക് കള്ളു ഷാപ്പ് മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. രോഗികള്‍ക്ക് പ്രയാസമാകുമെന്നതിനാല്‍ ഷാപ്പിന്റെ നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ടു. അനധികൃത കള്ളുഷാപ്പിനെതിരേ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അനധികൃത കള്ളുഷാപ്പിനെതിരേ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സാംസ്കാരിക വേദി പ്രവര്‍ത്തകരായ കെ അബ്ദുല്‍ ഗഫൂര്‍, എം അബൂബക്കര്‍, എം.എ ഹമീദ്, സി.ടി ഹമീദ്, മാട്ടറ ലത്തീഫ് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."