പെരുന്നാള്‍ പ്രമാണിച്ച് 69 ഇന്ത്യന്‍ തടവുകാരെ ബഹ്‌റൈന്‍ മോചിപ്പിച്ചു
മനാമ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ബഹ്‌റൈനിലെ ജയിലില്‍ കഴിഞ്ഞിരുന്ന 559 തടവുപുള്ളികള്‍ക്ക് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ പൊതുമാപ്പ് നല്‍കി വിട്ടയച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട് ചെയ്തു. ഇതുവരെയുള്ള ജയില്‍വാസം നല്ല സ്വഭാവം കൊണ്ടും പെരുമാറ്റം കൊണ്ടും പൂര്‍ത്തിയാക്കിയവര്‍ക്കാണ് മാപ്പ് നല്‍കിയത്. ഇത് സ്വന്തം രാജ്യത്തിനായി സേവനമനുഷ്ടിക്കുന്നതിന് അവര്‍ക്ക് സഹായകമാകുമെന്ന് രാജാവ് അഭിപ്രായപ്പെട്ടു.
വിട്ടയച്ചവരില്‍ 69 ഇന്ത്യക്കാരും 82 പാകിസ്ഥാനികളും ഉള്‍പ്പെടുന്നു. ഇത്രയും പേര്‍ക്ക് മാപ്പ് നല്‍കി വിട്ടയച്ചതില്‍ ഇന്ത്യന്‍ വിദേശകാര്യവകുപ്പ് മന്ത്രി സുഷമ സ്വരാജ് ബഹ്‌റൈന്‍ ഭരണാധികാരോടുള്ള നന്ദി അറിയിച്ചു. ട്വിറ്ററിലൂടെയാണ് മന്ത്രി തങ്ങളുടെ കൃതജ്ഞത അറിയിച്ചത്. ഇതിനായി പ്രയത്‌നിച്ച ഇന്ത്യന്‍ അംബാസിഡര്‍ അലോക് സിന്‍ഹയെയും മറ്റ് അംഗങ്ങളെയും മന്ത്രി അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."