മദ്യം വീട്ടിലെത്തിച്ച് പഞ്ചാബ്; ബംഗാളില്‍ ഒരു ദിവസം നടന്നത് 40 കോടിയുടെ മദ്യക്കച്ചവടം
ചണ്ഡീഗഡ്: ലോക്ക്ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനങ്ങള്‍ കരകയറാന്‍ പ്രധാനമായും ആശ്രയിക്കുന്നത് കുടിയന്മാരെ. പല സംസ്ഥാനങ്ങളും മദ്യഷോപ്പുകള്‍ തുറന്നുകഴിഞ്ഞു. ആവശ്യക്കാര്‍ക്ക് മദ്യം വീട്ടിലെത്തിച്ചു കൊടുക്കാന്‍ ഒരുങ്ങുകയാണ് പഞ്ചാബ്. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എക്‌സൈസ് വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. സമീപ പ്രദേശമായ ഡല്‍ഹിയില്‍ മദ്യഷാപ്പുകള്‍ തുറന്നതോടെ ആളുകള്‍ സാമൂഹ്യാകലം പാലിക്കാതെ തടിച്ചുകൂടിയിരുന്നു.
ഔദ്യോഗിക പാസുള്ള ഒരു സംഘത്തിലെ രണ്ടുപേര്‍ക്കാണ് മദ്യം വീടുകളിലെത്തിക്കാന്‍ അനുമതിയുണ്ടാവുക. ഒരാള്‍ക്ക് പരമാവധി രണ്ടു ലിറ്റര്‍ മദ്യമാണ് ലഭിക്കുക. മദ്യഷോപ്പുകള്‍ക്കു പുറത്ത് അഞ്ചിലധികം പേര്‍ തടിച്ചുകൂടരുതെന്നും സാമൂഹ്യാകലം പാലിക്കണം.ജില്ലാ ഭരണകൂടമാണ് ഷോപ്പ് തുറക്കാന്‍ അനുമതി നല്‍കുക. ഷോപ്പുകളില്‍ ശരിയായ അണുനാശം വരുത്തിയിട്ടുണ്ടാവണമെന്നും സര്‍ക്കാര്‍ മാര്‍ഗരേഖയില്‍ നിഷ്‌കര്‍ഷിക്കുന്നു.മദ്യവില്‍പന പുനരാരംഭിച്ചതോടെ സംസ്ഥാനങ്ങള്‍ക്ക് പ്രതിദിനം കോടികളാണ് ലഭിക്കുന്നത്. പശ്ചിമ ബംഗാളില്‍ ചൊവ്വാഴ്ച 40 കോടിയുടെ മദ്യമാണ് വിറ്റത്. ബിയറിനും വൈനിനും 30 ശതമാനം വില്‍പന നികുതി ചുമത്താന്‍ കഴിഞ്ഞമാസം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. യു.പിയില്‍ മദ്യഷാപ്പുകള്‍ തുറന്ന ആദ്യദിനം തന്നെ 100 കോടിയുടെ വരുമാനമാണ് സര്‍ക്കാരിന് ലഭിച്ചത്. പ്രതിമാസം 3,500 കോടിയുടെ മദ്യം വിറ്റുപോവുന്ന ഡല്‍ഹിയിലാകട്ടെ ഏപ്രിലില്‍ 300 കോടിയുടെ വരുമാനമാണ് മദ്യവില്‍പനയിലൂടെ ലഭിച്ചത്. ഒന്നര മാസത്തിനിടെ സര്‍ക്കാരിന് 645 കോടി നഷ്ടമായി. 2020-21ല്‍ 6279 കോടിയുടെ മദ്യവരുമാനമാണ് ഡല്‍ഹി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."