25 കോടി വകയിരുത്തി; കൂളിമാട് പാലം യാഥാര്‍ഥ്യത്തിലേക്ക്
മാവൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയ കൂളിമാട് പാലം തോമസ് ഐസക് നടപ്പാക്കി. മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്നതിനു കൂളിമാട് കടവില്‍ പാലം നിര്‍മിക്കാന്‍ ബജറ്റില്‍ 25 കോടിവകയിരുത്തി.
ഇന്നലെ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് കൂളിമാട് പാലം നിര്‍മിക്കുന്നതിനായി 25 കോടിരൂപ വകയിരുത്തിയത്. ചാലിയാറിനു കുറുകെ കൂളിമാട് കടവില്‍ പാലം നിര്‍മിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് 2002ലാണ് തുടക്കം കുറിച്ചത്. 2004ല്‍ അപ്രോച്ച് റോഡിന് ഭരണാനുമതിയും ലഭിച്ചു. 2008ല്‍ ഡിസൈന്‍ പൂര്‍ത്തിയായി. 2012ല്‍ കോഴിക്കോട് ജില്ലയിലെ അപ്രോച്ച് റോഡിന് ഏതാനും സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ മലപ്പുറം ജില്ലയിലെ അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ എങ്ങുമെത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന് പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി കെ.എ ഖാദര്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ആക്ഷന്‍കമ്മിറ്റി രൂപീകരിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു ആക്ഷന്‍ കമ്മിറ്റിയും കൂടി രൂപീകരിച്ചു. ഇരുകമ്മിറ്റികളും ധര്‍ണകളടക്കമുള്ള നിരവധി സമര പരിപാടികള്‍ നടത്തിയിരുന്നു. കഴിഞ്ഞ സര്‍ക്കാരിനു പാലം നിര്‍മാണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട് എം.എല്‍.എ മാരായ കെ. മമ്മദുണ്ണിഹാജി, പി.ടി.എ റഹീം എന്നിവരുടെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ച് നിവേദനം സമര്‍പ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."