ദേശീയ പാത വികസനം: കീച്ചേരിയിലെ ആല്‍മര മുത്തശ്ശിക്ക് മരണമണി
പാപ്പിനിശ്ശേരി: ദേശീയാപാതാ വികസനം യാഥാര്‍ധ്യമാക്കാനുള്ള ഊര്‍ജിത ശ്രമം പുരോഗമിക്കുന്നതിനിടയില്‍ കീച്ചേരിയിലെ ആല്‍മര മുത്തശ്ശിക്ക് മരണ മണി. ദേശീയപാതയില്‍ കീച്ചേരി ബസ് സ്റ്റോപ്പിന് സമീപത്ത് സ്ഥിതി ചെയ്യുന്ന മരത്തിനാണ് ഭീഷണി. കീച്ചേരിയില്‍ ബസ് കാത്ത് നില്‍ക്കുന്നവര്‍ക്കും ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍ക്കും കുളിര്‍മയും, തണലും നല്കുന്ന വലിയ രക്ഷകനാണിത്. കൂടാതെ വിവിധ തരത്തിലുള്ള പക്ഷി ജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ആല്‍മരം. മൊറാഴ സംഭവത്തിന്റെ ചരിത്രവുമായി കോര്‍ത്തിണങ്ങിയ മരം കൂടിയാണിത്. ഇതിന്റെ കീഴില്‍ സ്വാതന്ത്ര്യ സമര പോരാളികള്‍ ഒത്തു ചേര്‍ന്നാണ് മൊറാഴയിലേക്ക് സമര ജാഥ നയിച്ചത്.
പുതിയ പാതാവികസനത്തിനുള്ള സര്‍വേ നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ ആല് മരത്തിന്റെ ഇരുഭാഗത്ത് നിന്നും മീറ്ററുകളോളം അകലത്തിലാണ് പാതയ്ക്കായി സ്ഥലം കണ്ടെത്തിയിട്ടുള്ളത്. ഇത് യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ തുടങ്ങിയാല്‍ നൂറ്റാണ്ടുകളായി പരിസ്ഥിതി സംരക്ഷണത്തിന് മുഖ്യപങ്ക് വഹിച്ച ഈ ആല്‍മരത്തിന്റെ കുരുതിയോടെയായിരിക്കും തുടക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."