മലിനജലം; പ്രതിഷേധവുമായെത്തിയ നാട്ടുകാര്‍ ഓട നിര്‍മിച്ചു
പെരുമണ്ണ: കുടിവള്ള പദ്ധതിയുടെ കിണറിലേക്ക് മലിനജലം ഒഴുകുന്നത് പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേര്‍ന്നു തടഞ്ഞു. സ്ഥലത്ത് ഓവുചാല്‍ നിര്‍മിക്കാതെ മണ്ണിട്ട് മൂടിയതിനാല്‍ മലിനജലം പരന്നൊഴുകി കുടിവള്ള സംഭരണിയിലേക്ക് ഒഴുകാനിടയാക്കിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഗ്രാമപഞ്ചായത്തും നാട്ടുകാരും ചേര്‍ന്നു സ്ഥലമുടമയുടെ സമ്മതമില്ലാതെ ഓവുചാല്‍ നിര്‍മിച്ച് കിണറലേക്ക് മലിനജലം ഒഴുകുന്നത് തടഞ്ഞത്.
പാലത്തുംകുഴി കീഴ്പാടം വെള്ളായിക്കോട് റോഡില്‍ നെരാട്കുന്ന് ശുദ്ധജല പദ്ധതിയുടെ കിണറിനു സമീപമാണ് നേരത്തെ മണ്ണിട്ട് നികത്തിയത്. മഴ പെയ്തതോടെ വെള്ളം ഒഴിഞ്ഞുപോവാതെ സമീപത്തെ കിണറിലേക്ക് ഒഴുകിയെത്തിയതിനാല്‍ കുടിവെള്ളം മുടങ്ങി.
ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് നാട്ടുകാര്‍ നല്കിയ പരാതിയെ തുടര്‍ന്ന് ഉടമകളുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമാവാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഓട നിര്‍മിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അജിത, വൈസ് പ്രസിഡന്റ് എന്‍.വി ബാലന് നായര്‍, അംഗങ്ങളായ ടി.നിസാര്‍, എം.എ പ്രതിഷ്, ബീന കോട്ടായി, ഉഷാകുമാരി കരിയാട്ട്, ശോഭനകുമാരി, മുന്‍ ജില്ലാ പഞ്ചായത്തംഗം ദിനേശ് പെരുമണ്ണ, കെ. കൃഷ്ണന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."